ഇബ്രാഹിം ചെര്‍ക്കളക്ക് ഭാരതീയം പ്രതിഭ പുരസ്‌കാരം

വടകര: വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുളള ഭാരതീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള (നോവല്‍) അടക്കമുള്ളവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഇബ്രാഹിം ചെര്‍ക്കളയുടെ 'വിഷച്ചുഴിയിലെ സ്വര്‍ണമീനുകള്‍' എന്ന നോവലിനാണ് അവാര്‍ഡ്. മധു തൃപ്പെരുന്തുറ (കഥ), ബിനബിനില്‍ (യാത്ര), മധു ആലപ്പടമ്പ് (കവിത) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ പുരസ്‌കാരം മാര്‍ച്ച് അവസാനവാരം കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരതീയം സംസ്ഥാന ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സെക്രട്ടറി അജീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ […]

വടകര: വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുളള ഭാരതീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള (നോവല്‍) അടക്കമുള്ളവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഇബ്രാഹിം ചെര്‍ക്കളയുടെ 'വിഷച്ചുഴിയിലെ സ്വര്‍ണമീനുകള്‍' എന്ന നോവലിനാണ് അവാര്‍ഡ്. മധു തൃപ്പെരുന്തുറ (കഥ), ബിനബിനില്‍ (യാത്ര), മധു ആലപ്പടമ്പ് (കവിത) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ പുരസ്‌കാരം മാര്‍ച്ച് അവസാനവാരം കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരതീയം സംസ്ഥാന ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സെക്രട്ടറി അജീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related Articles
Next Story
Share it