'എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ഇബ്രാഹിം ബേവിഞ്ച'

കാസര്‍കോട്: എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ചയെന്നും പല എഴുത്തുകാരും ചെയ്യാറുള്ളതുപോലെ സാഹിത്യത്തിലെ ഏതെങ്കിലും ഒരു ശാഖയില്‍ ഒതുങ്ങാതെ എല്ലാ ശാഖകളെ കുറിച്ചും വിശദമായ പഠനം നടത്തി വായനക്കാരനില്‍ എത്തിച്ച എഴുത്തുകാരനായിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദി പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഇബ്രാഹിം ബേവിഞ്ച. എഴുത്തുകാരന്‍ എന്നതിന് പുറമെ നല്ലൊരു വായനക്കാരന്‍ […]

കാസര്‍കോട്: എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ചയെന്നും പല എഴുത്തുകാരും ചെയ്യാറുള്ളതുപോലെ സാഹിത്യത്തിലെ ഏതെങ്കിലും ഒരു ശാഖയില്‍ ഒതുങ്ങാതെ എല്ലാ ശാഖകളെ കുറിച്ചും വിശദമായ പഠനം നടത്തി വായനക്കാരനില്‍ എത്തിച്ച എഴുത്തുകാരനായിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദി പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഇബ്രാഹിം ബേവിഞ്ച. എഴുത്തുകാരന്‍ എന്നതിന് പുറമെ നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ സിദ്ധികള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല- റഹ്‌മാന്‍ തായലങ്ങാടി കൂട്ടിച്ചേര്‍ത്തു. ബേവിഞ്ചയുമൊന്നിച്ചുള്ള കോഴിക്കോടന്‍ കാലഘട്ടത്തില്‍ റഹ്‌മാന്‍ തായലങ്ങാടി ഓര്‍ത്തെടുത്തു.
സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. മികച്ച എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനും എന്ന നിലയില്‍ ഇബ്രാഹിം ബേവിഞ്ച കാസര്‍കോടിന് അഭിമാനമായിരുന്നുവെന്ന് പി. ദാമോദരന്‍ പറഞ്ഞു. പി. കുഞ്ഞിരാമന്‍ നായരും ടി. ഉബൈദും കുട്ടമത്തും ഗോവിന്ദപൈയും അടക്കമുള്ള എഴുത്തുകാര്‍ക്കൊപ്പം ഇബ്രാഹിം ബേവിഞ്ചയുടെ പേരും തിളങ്ങി നില്‍ക്കുമെന്ന് പി.എസ് ഹമീദും ഇബ്രാഹിം ബേവിഞ്ച സിനിമാ താരങ്ങളെ പോലെ ഒരുപാട് ആരാധകരുള്ള എഴുത്തുകാരനായിരുന്നുവെന്ന് എ.എസ് മുഹമ്മദ് കുഞ്ഞിയും പറഞ്ഞു. വി.വി പ്രഭാകരന്‍, രാധാകൃഷ്ണന്‍ പെരുമ്പള, മുജീബ് അഹ്‌മദ്, ടി.എ ഷാഫി, എം.പി ജില്‍ജില്‍, എം.എ മുംതാസ്, കെ.എം ബാലകൃഷ്ണന്‍, ഡോ. എ.എ അബ്ദുല്‍ സത്താര്‍, കെ.എച്ച് മുഹമ്മദ്, അമീര്‍ പള്ളിയാന്‍, റഹീം തെരുവത്ത്, നാഷണല്‍ അബ്ദുല്ല, താജുദ്ദീന്‍ ബാങ്കോട്, റഹ്‌മാന്‍ മുട്ടത്തൊടി, ആര്‍.എസ് രാജേഷ് കുമാര്‍ സംസാരിച്ചു. ജോ. സെക്രട്ടറി കെ.പി.എസ് വിദ്യാനഗര്‍ നന്ദി പറഞ്ഞു. അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്‌മാന്‍, ബി.കെ സുകുമാരന്‍, പ്രഭാകരന്‍ പള്ളിപ്പുഴ, എരിയാല്‍ അബ്ദുല്ല, എം.വി. സന്തോഷ് കുമാര്‍, ടി.കെ അന്‍വര്‍, യൂസഫ് എരിയാല്‍, മധൂര്‍ ഷെരീഫ്, അബ്ദുല്‍ നാസര്‍ എന്‍.എ, സതീഷന്‍, അജ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it