ജയ്‌സാല്‍മെറില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. രാജസ്ഥാനിലെ ജെയ്സാല്‍മെര്‍ ജില്ലയിലാണ് അപകടമുണ്ടായത്. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവിയും ഭാര്യയും അടക്കം 14 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് വീണ്ടും സൈനികവിമാനം […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. രാജസ്ഥാനിലെ ജെയ്സാല്‍മെര്‍ ജില്ലയിലാണ് അപകടമുണ്ടായത്. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു.
അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവിയും ഭാര്യയും അടക്കം 14 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് വീണ്ടും സൈനികവിമാനം അപകടത്തില്‍ പെട്ടത്.