2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി
ജൊഹന്നാസ്ബര്‍ഗ്: 2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിന്റെ തുടക്കക്കാലത്താണ് ഫാഫ് ലോകകപ്പ് ടീമില്‍ കളിച്ചത്. 'ആ മത്സരം പരാജയപ്പെട്ട ശേഷം എനിക്കും എന്റ ഭാര്യയ്ക്കും വധ ഭീഷണി നേരിടേണ്ടി വന്നു. എന്നെയും ഭാര്യയേയും […]

ജൊഹന്നാസ്ബര്‍ഗ്: 2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിന്റെ തുടക്കക്കാലത്താണ് ഫാഫ് ലോകകപ്പ് ടീമില്‍ കളിച്ചത്.
'ആ മത്സരം പരാജയപ്പെട്ട ശേഷം എനിക്കും എന്റ ഭാര്യയ്ക്കും വധ ഭീഷണി നേരിടേണ്ടി വന്നു. എന്നെയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണികള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഭീഷണികള്‍. അന്ന് വ്യക്തിപരമായി വളരെ ഏറെ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് നമ്മെ അന്തര്‍മുഖനാക്കും. എല്ലാ താരങ്ങളും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം സ്വയം ഒരു കവചം എടുത്തണിയും'- ഡുപ്ലെസി വ്യക്തമാക്കി. ടീമില്‍ സ്ഥിരമായി സ്ഥാനം നിലനിര്‍ത്താന്‍ തനിക്ക് കഠിനാധ്വാനം നടത്തേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 ലോകകപ്പിന്റ ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡിനോട് 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 221 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ 43 പന്തുകള്‍ നേരിട്ട് ഡുപ്ലെസി 36 റണ്‍സെടുത്തിരുന്നു. ടീമിലെ രണ്ടാമത്തെ ടോപ് സ്‌കോററും ഫാഫ് ആയിരുന്നു.