കൊല്‍ക്കത്തയില്‍ ചരിത്രം സൃഷ്ടിച്ച് മലബാറിയന്‍സ്; ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലേക്ക്; ഗോകുലം കേരള എഫ്.സിക്ക് ഐലീഗ് കിരീടം

കൊല്‍ക്കത്ത: ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തിച്ച് ഗോകുലം കേരള എഫ് സി. ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തില്‍ മണിപ്പൂര്‍ ക്ലബ് ആയ ട്രാവു എഫിസിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. കിരീടം നേടിയത്. ചരിത്രത്തിലാദ്യമായാണ് ഐ ലീഗ് കിരീടം കേരളത്തിലെത്തുന്നത്. ഗോകുലം കേരളത്തിനും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും 29 പോയിന്റ് വീതം ഉണ്ടെങ്കിലും പരസ്പരം കളിച്ചതിലെ ഫലമാണ് ഗോകുലത്തിനെ വിജയികളായത്. 70 മിനുട്ട് വരെ ഒരു ഗോളിന് പിറകില്‍ നിന്ന […]

കൊല്‍ക്കത്ത: ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തിച്ച് ഗോകുലം കേരള എഫ് സി. ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തില്‍ മണിപ്പൂര്‍ ക്ലബ് ആയ ട്രാവു എഫിസിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. കിരീടം നേടിയത്. ചരിത്രത്തിലാദ്യമായാണ് ഐ ലീഗ് കിരീടം കേരളത്തിലെത്തുന്നത്.

ഗോകുലം കേരളത്തിനും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും 29 പോയിന്റ് വീതം ഉണ്ടെങ്കിലും പരസ്പരം കളിച്ചതിലെ ഫലമാണ് ഗോകുലത്തിനെ വിജയികളായത്. 70 മിനുട്ട് വരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് 70,74,77,98 മിനുട്ടുകളില്‍ ഗോള്‍വല ചലിപ്പിച്ച് വന്‍ തിരിച്ചുവരവ് നടത്തിയത്. 34ാം മിനുട്ടിലായിരുന്നു ട്രാവു എഫ്‌സി ലീഡ് നേടിയത്. ഷരീഫ് മുഹമ്മദ്, മലയാളി താരം എമില്‍ ബെന്നി, മുഹമ്മദ് റാഷിദ്, ഡെന്നി ആന്റ്വി എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ ചാമ്പ്യന്മാര്‍ക്ക് അടുത്ത ഐഎസ്എല്ലില്‍ ഫ്രീ എന്‍ട്രി ഉണ്ടായിരിക്കുമെന്ന് ഐ ലീഗ്, ഐഎസ്എല്‍, എഎഫ്‌സി എന്നിവര്‍ തമ്മില്‍ നേരത്തെ ധാരണയുണ്ടെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത ഐഎസ്എല്ലില്‍ കേരളത്തില്‍ നിന്ന് രണ്ടുടീമുകള്‍ ഏറ്റുമുട്ടുന്നത് കാണാനാകും. കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ ലീഗിലുണ്ട്. കിരീടനേട്ടത്തോടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഗോകുലം ബൂട്ടുകെട്ടും.

Related Articles
Next Story
Share it