"വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു.. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു": ഹര്‍ഷ ബോഗ്‌ലെ; അഭിനന്ദനങ്ങളുമായി ബിസിസിഐയും സേവാഗും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സുമായി കേരളത്തെ വിജയത്തിലെത്തിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ വാനോളം പുകഴ്ത്തി മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്ററും ജേണലിസ്റ്റുമായ ഹര്‍ഷ ബോഗ്‌ലെ. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടാണ് ഹര്‍ഷ ബോഗ്‌ലെ താരത്തെ ഉപമിച്ചത്. "വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു, കൊള്ളാം, അവന് കുറച്ച് ഷോട്ടുകള്‍ കളിക്കാന്‍ കഴിയും!" ഹര്‍ഷ ബോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു. […]

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സുമായി കേരളത്തെ വിജയത്തിലെത്തിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ വാനോളം പുകഴ്ത്തി മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്ററും ജേണലിസ്റ്റുമായ ഹര്‍ഷ ബോഗ്‌ലെ. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടാണ് ഹര്‍ഷ ബോഗ്‌ലെ താരത്തെ ഉപമിച്ചത്. "വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു, കൊള്ളാം, അവന് കുറച്ച് ഷോട്ടുകള്‍ കളിക്കാന്‍ കഴിയും!" ഹര്‍ഷ ബോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു. അസ്ഹറുദ്ദീന്റെ പ്രകടനത്തെ അഭിനന്ദിച്ച് വേറെയും ട്വീറ്റുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

അതിനിടെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബിസിസിഐ, മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്, സുരേഷ് റൈന തുടങ്ങിയവരും രംഗത്തെത്തി.

Related Articles
Next Story
Share it