കാസര്‍കോടിന്റെ പ്രബുദ്ധ സദസേ, എനിക്ക് അസൂയ തോന്നുന്നു -റഫീഖ് അഹ്മദ്

കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനെത്തിയ കാസര്‍കോട്ടെ നിറഞ്ഞ സദസിനെ കണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കവി റഫീഖ് അഹ്മദ് ആശ്ചര്യം. ഇത്രയും വലിയൊരു സദസോ? കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗചികിത്സാ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' എന്ന പുസ്തക പ്രകാശന ചടങ്ങിനെത്തിയ തിങ്ങിനിറഞ്ഞ സദസിനെ കണ്ടാണ് റഫീഖ് അഹ്മദ് ആശ്ചര്യപ്പെട്ടത്.'നിറഞ്ഞ ഈ സദസ് കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് അസൂയ തോന്നുന്നു. ഒരു പുസ്തക പ്രകാശന ചടങ്ങിന് ഇത്രയും വലിയ സദസ് കാണാറില്ല. കഠിനമായ […]

കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനെത്തിയ കാസര്‍കോട്ടെ നിറഞ്ഞ സദസിനെ കണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കവി റഫീഖ് അഹ്മദ് ആശ്ചര്യം. ഇത്രയും വലിയൊരു സദസോ? കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗചികിത്സാ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' എന്ന പുസ്തക പ്രകാശന ചടങ്ങിനെത്തിയ തിങ്ങിനിറഞ്ഞ സദസിനെ കണ്ടാണ് റഫീഖ് അഹ്മദ് ആശ്ചര്യപ്പെട്ടത്.
'നിറഞ്ഞ ഈ സദസ് കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് അസൂയ തോന്നുന്നു. ഒരു പുസ്തക പ്രകാശന ചടങ്ങിന് ഇത്രയും വലിയ സദസ് കാണാറില്ല. കഠിനമായ ചൂട് സമയത്ത് ഇത്രയും പേര്‍ ഈ ചടങ്ങിനെത്തിയത് കാസര്‍കോടിന്റെ സാംസ്‌കാരികമായ ഉന്നതിയെയും പുസ്തക രചയിതാവ് ഡോ. അബ്ദുല്‍ സത്താറിനോടുള്ള സ്‌നേഹവുമാണ് അടയാളപ്പെടുത്തുന്നത്. അത്രയും സമ്പന്നവും പ്രബുദ്ധവുമാണ് ഈ സദസ്. തൃശൂരില്‍ എന്റെ ഒരു പുസ്തക പ്രകാശന ചടങ്ങിന് ഞാനും ഭാര്യയും ഉള്‍പ്പെടെ 17 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്'-റഫീഖ് അഹ്മദിന്റെ വാക്കുകള്‍ കേട്ട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസില്‍ നിന്ന് നിറഞ്ഞ കയ്യടി. കാസര്‍കോടിന്റെ മനസും നിറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് പുസ്തകം കൈമാറിയാണ് റഫീഖ് അഹ്മദ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.
സ്‌നേഹവും സന്തോഷവും പകരുന്ന പുലര്‍കാഴ്ചകളുടെ നന്മകളാണ് ഡോ. അബ്ദുല്‍ സത്താറിന്റെ എഴുത്തില്‍ തെളിയുന്നത്. അതിരാവിലെ എഴുന്നേറ്റ് നമ്മുടെ ഗ്രാമങ്ങളിലൂടെ നടന്നുപോവുമ്പോള്‍ കാണുന്ന പ്രഭാത കാഴ്ചകളിലെ നൈര്‍മല്യങ്ങളെയും സന്തോഷങ്ങളെയും കുറിച്ചാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഒരു കൃതി വായിക്കുമ്പോള്‍ അക്ഷരങ്ങളോ വാചകങ്ങളോ അതില്‍ കാണാന്‍ പാടില്ല. എഴുത്തുകാരന്‍ പറയുന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാന്‍ കഴിയണം. അത്തരമൊരു എഴുത്താണ് ഡോ. അബ്ദുല്‍ സത്താറിന്റേത്. ഒരു ഡോക്ടറുടെ സമയം എന്നത് ഏറ്റവും വിലപ്പെട്ടതാണ്. മനുഷ്യരുടെ രോഗശമനത്തിനും അവര്‍ക്ക് ആശ്വാസം പകരാനും മരണത്തില്‍ നിന്ന് അവരെ രക്ഷിക്കാനും വേണ്ടിയാണ് അവര്‍ സമയം ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയക്കാരെക്കാളും വിലപ്പെട്ടതാണ് ഡോക്ടര്‍മാരുടെ സമയം എന്ന് പറയുന്നത്. രാഷ്ട്രീയക്കാരുടെ സമയമെന്നത് ജ്വല്ലറി ഉദ്ഘാടനത്തിനും ഒരിക്കലും നടപ്പിലാകാത്ത പദ്ധതികള്‍ക്ക് തറക്കല്ലിടാനുമൊക്കെ ഉള്ളതാണ്. രോഗികളെ ചികിത്സിക്കുന്നതിനിടയിലും പുസ്തകങ്ങളെഴുതാന്‍ ഡോ. അബ്ദുല്‍ സത്താര്‍ സമയം കണ്ടെത്തുന്നത് വലിയ സന്തോഷം പകരുന്നു-റഫീഖ് അഹ്മദ് പറഞ്ഞു. സോഷ്യല്‍ മീഡിയ വളരെ പ്രചാരത്തിലായ ഇക്കാലത്ത് ആര്‍ക്കും എഴുതാനും തങ്ങളുടെ സര്‍ഗാത്മകതയെ വെളിപ്പെടുത്താനുമുള്ള ഇടമുണ്ട്. എഴുത്തുകാര്‍ ആകാശത്ത് നിന്ന് പൊട്ടിവീഴുന്ന ഒന്നാണെന്ന തെറ്റായ ധാരണയൊന്നും ഇന്നില്ല. എഴുത്തുകാരനെന്ന ഊതിവീര്‍പ്പിക്കപ്പെട്ട ബിംബവും ഇന്നില്ല-അദ്ദേഹം പറഞ്ഞു. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കെ.വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, പത്മനാഭന്‍ ബ്ലാത്തൂര്‍, ഡോ. ജമാല്‍ അഹ്മദ്, പി. ദാമോദരന്‍, ടി.എ ഷാഫി, എം.എ മുംതാസ് ടീച്ചര്‍, എരിയാല്‍ ഷെരീഫ് സംസാരിച്ചു. ഡോ. അബ്ദുല്‍ സത്താര്‍ മറുമൊഴി നടത്തി. അഷ്‌റഫലി ചേരങ്കൈ സ്വാഗതവും എം.വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

പത്മപ്രഭാ പുരസ്‌കാര ജേതാവിന് കാസര്‍കോടിന്റെ ആദരം
കാസര്‍കോട്: 25-ാംമത് പത്മപ്രഭാ പുരസ്‌കാരത്തിന് അര്‍ഹമായ ദിവസം തന്നെ കാസര്‍കോട്ട് എത്തിയ റഫീഖ് അഹ്മദിന് സാംസ്‌കാരിക കാസര്‍കോടിന്റെ ആദരം. ഇന്നലെയാണ് റഫീഖ് അഹ്മദിന് പത്മപ്രഭാ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ സന്തോഷ വിവരം സ്വാഗത പ്രാസംഗികന്‍ അറിയിച്ചപ്പോള്‍ സദസ് നിറഞ്ഞ കയ്യടിയോടെ വരവേറ്റു. പ്രൊഫ. എം.എ റഹ്മാന്റെ പ്രശംസാകുറിപ്പും വായിച്ചു.
കാസര്‍കോടന്‍ സാംസ്‌കാരിക മേഖലക്ക് വേണ്ടി ഹുബാഷിക പബ്ലിക്കേഷന്‍സിന്റെ ഉപഹാരം ഡയറക്ടര്‍ രേഖാ കൃഷ്ണന്‍ റഫീഖ് അഹ്മദിന് സമ്മാനിച്ചു.
കവി ദിവാകരന്‍ വിഷ്ണുമംഗലം തന്റെ അഭിന്നം എന്ന കവിതാ സമാഹാരത്തില്‍ റഫീഖ് അഹ്മദിന് സമര്‍പ്പിച്ച കവിത സദസിനെ ചൊല്ലിക്കേള്‍പ്പിച്ചു.

Related Articles
Next Story
Share it