ഒടുവില്‍ മാപ്പ്; വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക്

ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്. തെറ്റായ തീരുമാനത്തില്‍ ആരാധകരോടും സഹതാരങ്ങളോടും മാപ്പുചോദിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനയച്ച കത്തില്‍ ഡി കോക്ക് പറഞ്ഞു. കത്ത് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'ബ്ലാക് ലൈഫ്‌സ് മാറ്റര്‍' വിഷയത്തില്‍ മത്സരത്തിന് മുമ്പ് താരങ്ങള്‍ മുട്ടിലിരുന്ന് പ്രതിഷേധിക്കണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ മറ്റു താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഡികോക്ക് അതിന് തയ്യാറായിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാനിറങ്ങുന്നില്ലെന്ന് […]

ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്. തെറ്റായ തീരുമാനത്തില്‍ ആരാധകരോടും സഹതാരങ്ങളോടും മാപ്പുചോദിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനയച്ച കത്തില്‍ ഡി കോക്ക് പറഞ്ഞു. കത്ത് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

'ബ്ലാക് ലൈഫ്‌സ് മാറ്റര്‍' വിഷയത്തില്‍ മത്സരത്തിന് മുമ്പ് താരങ്ങള്‍ മുട്ടിലിരുന്ന് പ്രതിഷേധിക്കണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ മറ്റു താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഡികോക്ക് അതിന് തയ്യാറായിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാനിറങ്ങുന്നില്ലെന്ന് ക്യാപ്റ്റനെ അറിയിക്കുകയും താരം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ ഡി കോക്കിന് പകരം റീസ ഹെന്റിക്‌സാണ് കളത്തിലിറങ്ങിയത്. ഡി കോക്കിന്റെ നടപടി പരിശോധിച്ച് തുടര്‍ നടപടികള്‍ കൈകൊള്ളുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഖേദപ്രകടനം.

'മുട്ടുകുത്തി നില്‍ക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് വംശീയതക്കെതിരെ സന്ദേശം പകരാന്‍ കഴിയുമെങ്കില്‍ നല്ലതു തന്നെ, ചിലരുടെ അഭിമാനം ഉയര്‍ത്താനാവുമെങ്കില്‍ അക്കാര്യം ചെയ്യുന്നതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്'-ഡികോക്ക് പറഞ്ഞു. ബുധനാഴ്ച രാത്രി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചാണ് ഡി കോക്ക് തീരുമാനത്തില്‍ നിന്നും പിന്മാറിയത്. താന്‍ ഒരിക്കലും വംശീയ വാദിയല്ലെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിനായി കളിക്കുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നും ഇല്ലെന്നും ഡികോക്ക് ദക്ഷണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെഴുതിയ കുറിപ്പില്‍ അറിയിച്ചു.

Related Articles
Next Story
Share it