ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാര്‍ വേണം; മോദിയെന്ന വ്യക്തിയിലല്ല കാര്യം; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും രംഗത്ത്. മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുന്നത്. 2014 ഏപ്രില്‍ 29ന് മോദി ട്വീറ്റ് ചെയ്ത കാര്യമാണ് സിദ്ധാര്‍ഥ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്ന് നടന്‍ കുറിച്ചു. ഇന്ത്യയ്ക്ക് ശക്തമായൊരു സര്‍ക്കാര്‍ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് എന്നായിരുന്നു മോദിയുടെ […]

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും രംഗത്ത്. മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുന്നത്. 2014 ഏപ്രില്‍ 29ന് മോദി ട്വീറ്റ് ചെയ്ത കാര്യമാണ് സിദ്ധാര്‍ഥ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്ന് നടന്‍ കുറിച്ചു.
ഇന്ത്യയ്ക്ക് ശക്തമായൊരു സര്‍ക്കാര്‍ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത് എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്.
പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന പ്രസ്താവന പങ്കുവച്ചുകൊണ്ട് താരം നടത്തിയ ട്വീറ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ രാജ്യം പൂര്‍ണമായും വാക്സിനേറ്റഡ് ആകുമെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.