മൂന്നരക്കോടിയോളം രൂപയുടെ ഹൈഡ്രോ കഞ്ചാവ്; കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: കര്‍ണ്ണാടകയില്‍ മൂന്നരക്കോടിയോളം വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയിലായി. കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനിലെ മെഹറൂഫിനെ (36)യാണ് എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.കഴിഞ്ഞ മാസം 27ന് ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ഗോണിക്കുപ്പയിലേക്കാണ് കടത്തിക്കൊണ്ടുപോയത്. അവിടത്തെ കെട്ടിടത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഹൈഡ്രോ കഞ്ചാവ് ബംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. ഈ കേസിലെ പ്രധാനകണ്ണിയാണ് […]

കൊച്ചി: കര്‍ണ്ണാടകയില്‍ മൂന്നരക്കോടിയോളം വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയിലായി. കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനിലെ മെഹറൂഫിനെ (36)യാണ് എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 27ന് ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ഗോണിക്കുപ്പയിലേക്കാണ് കടത്തിക്കൊണ്ടുപോയത്. അവിടത്തെ കെട്ടിടത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഹൈഡ്രോ കഞ്ചാവ് ബംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. ഈ കേസിലെ പ്രധാനകണ്ണിയാണ് മെഹറൂഫ്. ഇയാള്‍ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൂര്‍ഗ് എസ്.പി കെ. രാമരാജന്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്സേനയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം നെടുമ്പാശേരിയിലും പരിസരത്തും പരിശോധന നടത്തിയത്. ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മെഹറൂഫ് പിടിയിലായത്. പിന്നീട് മടിക്കേരി പൊലീസിന് കൈമാറി.
പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
ശീതീകരിച്ച മുറിയില്‍ കൃത്രിമവെളിച്ചത്തില്‍ വളര്‍ത്തുന്ന ഉഗ്രശേഷിയുള്ള ലഹരിവസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയാണിത്.
കിലോയ്ക്ക് കോടിയിലേറെ രൂപ വിലയുണ്ട്. ഹൈഡ്രോ കഞ്ചാവ് കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശികളടക്കം ഏഴുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it