ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; ജന. സെക്രട്ടറിയായി പരവനടുക്കം സ്വദേശി

കാസര്‍കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജന. സെക്രട്ടറി സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെമ്മനാട് പരവനടുക്കം സ്വദേശി നിഹാദ് സുലൈമാന് ജയം. സര്‍വകലാശാലയിലെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഹാദ് ബയോകെമിസ്ട്രിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ എ.ബി.വി.പിയുടെ യശ്വസിയെ 207 വോട്ടിനാണ് തോല്‍പ്പിച്ചത്.ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ നിഹാദ് ബിരുദ പഠനം പൂര്‍ത്തിയാക്കിയതും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലായിരുന്നു. നാലുവര്‍ഷമായി കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാക്കിയ വിശ്വാസമാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് […]

കാസര്‍കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജന. സെക്രട്ടറി സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെമ്മനാട് പരവനടുക്കം സ്വദേശി നിഹാദ് സുലൈമാന് ജയം. സര്‍വകലാശാലയിലെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഹാദ് ബയോകെമിസ്ട്രിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ എ.ബി.വി.പിയുടെ യശ്വസിയെ 207 വോട്ടിനാണ് തോല്‍പ്പിച്ചത്.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ നിഹാദ് ബിരുദ പഠനം പൂര്‍ത്തിയാക്കിയതും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലായിരുന്നു. നാലുവര്‍ഷമായി കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാക്കിയ വിശ്വാസമാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് നിഹാദ് പറയുന്നത്. കാമ്പസിലെ മലയാളികളായ എഴുന്നൂറോളം വിദ്യാര്‍ത്ഥികളുടെ ഉറച്ച പിന്തുണയും തനിക്ക് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നതായും നിഹാദ് കൂട്ടിച്ചേര്‍ത്തു. എ.ബി.വി.പി., എന്‍.എസ്.യു.ഐ.-ഐസ സംഖ്യത്തെ തോല്‍പ്പിച്ച് ആറ് ജനറല്‍ സീറ്റില്‍ അഞ്ചെണ്ണവും എസ്.എഫ്.ഐ.-ഡി.എസ്.യു. സഖ്യം നേടി. പ്രസിഡണ്ടായി ഡി.എസ്.യുവിന്റെ ഉന്മേഷ് അംബേദ്കറാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles
Next Story
Share it