അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചു; യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു
മംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായ യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു. ബണ്ട്വാള്‍ പുഞ്ചാലക്കാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായനാട് ബഞ്ചിനാട്കയിലാണ് സംഭവം. പ്രദേശവാസിയായ ഹരിപ്രസാദിന്റെ ഭാര്യ ജയലക്ഷ്മി ദേവാഡിഗ(35)യാണ് മരിച്ചത്. 15 വര്‍ഷമായി വിവാഹിതരായ അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.മൊബൈലില്‍ സംസാരിക്കുന്നതിനും മെസേജുകള്‍ അയക്കുന്നതിനുമായി ഭാര്യ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹരിപ്രസാദ് ഈ ശീലത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിച്ചു. ഹരിപ്രസാദിന്റെ വീട്ടുകാരും ജയലക്ഷ്മിക്ക് ഉപദേശങ്ങള്‍ നല്‍കി. ഇതോടെ ജയലക്ഷ്മി സഹോദരനെ […]

മംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായ യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു. ബണ്ട്വാള്‍ പുഞ്ചാലക്കാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായനാട് ബഞ്ചിനാട്കയിലാണ് സംഭവം. പ്രദേശവാസിയായ ഹരിപ്രസാദിന്റെ ഭാര്യ ജയലക്ഷ്മി ദേവാഡിഗ(35)യാണ് മരിച്ചത്. 15 വര്‍ഷമായി വിവാഹിതരായ അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.
മൊബൈലില്‍ സംസാരിക്കുന്നതിനും മെസേജുകള്‍ അയക്കുന്നതിനുമായി ഭാര്യ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹരിപ്രസാദ് ഈ ശീലത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിച്ചു. ഹരിപ്രസാദിന്റെ വീട്ടുകാരും ജയലക്ഷ്മിക്ക് ഉപദേശങ്ങള്‍ നല്‍കി. ഇതോടെ ജയലക്ഷ്മി സഹോദരനെ വിളിച്ച് കാര്യം അറിയിച്ചു. ഭര്‍ത്താവ് നല്‍കുന്ന നല്ല ഉപദേശങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞു. സഹോദരനും കയ്യൊഴിഞ്ഞതോടെ ജയലക്ഷ്മി കടുത്ത മാനസിക സമര്‍ദ്ദത്തിലായി. കഴിഞ്ഞ ദിവസം വൈകിട്ട് ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ജയലക്ഷ്മി വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുഞ്ചലക്കാട് പൊലീസ് കേസെടുത്തു.