മംഗളൂരു: മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിച്ചിരുന്നു.
ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച് സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.