യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

കാസര്‍കോട്: യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ പോട്ടോരി ബാലസുബ്രഹമണ്യൻ്റെ മകൻ അഭിലാഷ് എന്ന ഹബീബിനേ (26)യെയാണ് ശനിയാഴ്ച്ച മഞ്ചേശ്വരം അട്ടഗോളിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.കഴിഞമാസമാണ് കേസിനാസ്പദമായ സംഭവം.കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാന(26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍  അഭിലാഷ് എന്ന ഹബീബിനെതിരെ പോലീസ് കേസെടുത്തു അന്വേഷിച്ചുവരികയായിരുന്നു.സംഭവ ദിവസം. ഉമ്മക്ക് അസുഖമായതിനാല്‍ റുക്സാന ഉമ്മ താമസിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ വാടക […]

കാസര്‍കോട്: യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ പോട്ടോരി ബാലസുബ്രഹമണ്യൻ്റെ മകൻ അഭിലാഷ് എന്ന ഹബീബിനേ (26)യെയാണ് ശനിയാഴ്ച്ച മഞ്ചേശ്വരം അട്ടഗോളിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.കഴിഞമാസമാണ് കേസിനാസ്പദമായ സംഭവം.കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാന(26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ അഭിലാഷ് എന്ന ഹബീബിനെതിരെ പോലീസ് കേസെടുത്തു അന്വേഷിച്ചുവരികയായിരുന്നു.സംഭവ ദിവസം. ഉമ്മക്ക് അസുഖമായതിനാല്‍ റുക്സാന ഉമ്മ താമസിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ വാടക വീട്ടിലെത്തിയിരുന്നു. ഇവിടെയെത്തിയ ഹബീബ് ദേഹോപദ്രവം ഏല്‍പ്പിച്ചതോടെ റുക്സാന പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് എ.എസ്.ഐ. ജോസഫ്, പൊലീസുകാരായ ജെയിംസ്, രാജേഷ് എന്നിവര്‍ ഇവിടെയെത്തി റുക്സാനയെ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോട് ചേര്‍ന്ന് പതുങ്ങിയിരുന്ന ഹബീബ് റുക്സാനയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും സിഗര്‍ ലൈറ്റര്‍ കത്തിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊലീസ് ഹബീബിനെ തള്ളി മാറ്റിയത് കൊണ്ടാണ് റുക്സാനയെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടത്. അതിനിടെ ഹബീബിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുയായിരുന്നു. ഏതാനും മാസം മുമ്പും റുക്നാനാനയെ അക്രമിച്ചതിന് കുമ്പള പൊലീസിൽ ഇയാൾക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
Related Articles
Next Story
Share it