ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കുറ്റം തെളിഞ്ഞു; ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

കാസര്‍കോട്: ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കൊലക്കുറ്റം തെളിയുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാലിച്ചാനടുക്കം തായന്നൂരിലെ അമ്പാടിയെ(65)യാണ് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് ഭാര്യ നാരായണിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്പാടിക്ക് ശിക്ഷ വിധിച്ചത്. 2016 ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന നാരായണിയുടെ ശരീരത്തില്‍ അമ്പാടി ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു.ചാരായക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന […]

കാസര്‍കോട്: ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കൊലക്കുറ്റം തെളിയുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാലിച്ചാനടുക്കം തായന്നൂരിലെ അമ്പാടിയെ(65)യാണ് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് ഭാര്യ നാരായണിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്പാടിക്ക് ശിക്ഷ വിധിച്ചത്. 2016 ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന നാരായണിയുടെ ശരീരത്തില്‍ അമ്പാടി ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ചാരായക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന അമ്പാടിയെ സംഭവം നടന്ന അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികള്‍ ആയിരുന്ന അമ്പാടിയുടെ മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകന്റെ പരാതിയിലും രഹസ്യ മൊഴിയിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൃക്‌സാക്ഷികളായ മൂന്ന് മക്കള്‍ അടക്കം നിരവധി പേര്‍വിചാരണ വേളയില്‍ കൂറുമാറി. പരാതിക്കാരനും ദൃക്സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും ഫലപ്രദമായി ഉപയോഗിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലോഹിതാക്ഷന്‍ ഹാജരായി.

Related Articles
Next Story
Share it