കല്യാണം കഴിഞ്ഞ് 3 വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ ഭാര്യം പ്രീതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി ഗ്രാമത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ വീട്ടുകാര്‍ സത്രീധനത്തുക നല്‍കാത്തതില്‍ രോഹിത് അസ്വസ്ഥനായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ഇയാളുടെ വീട്ടുകാര്‍ സഹായിച്ചതായി സൂചനയുണ്ട്. വിവാഹസമയത്ത് പ്രീതിയുടെ കുടുംബം കഴിയാവുന്ന തുക സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ രോഹിതിന്റെ കുടുംബം കൂടുതല്‍ […]

ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ ഭാര്യം പ്രീതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി ഗ്രാമത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

യുവതിയുടെ വീട്ടുകാര്‍ സത്രീധനത്തുക നല്‍കാത്തതില്‍ രോഹിത് അസ്വസ്ഥനായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ഇയാളുടെ വീട്ടുകാര്‍ സഹായിച്ചതായി സൂചനയുണ്ട്. വിവാഹസമയത്ത് പ്രീതിയുടെ കുടുംബം കഴിയാവുന്ന തുക സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ രോഹിതിന്റെ കുടുംബം കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ യുവതിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിന് കാരണം യുവതിയാണെന്ന് പറഞ്ഞ് പരിഹസിക്കലും പതിവായിരുന്നു. തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it