ചുഴലിക്കാറ്റും കടലാക്രമണവും; മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍

കാസര്‍കോട്: ചുഴലിക്കാറ്റ് ഭീഷണിയും കടലാക്രമണവും കാരണം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കഴിഞ്ഞ രണ്ട് ദിവസമായി കടല്‍ക്ഷോഭം കാരണം മേഖല കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. രണ്ടാഴ്ച്ച പിന്നിട്ടാല്‍ കാലവര്‍ഷം എത്തും. പിന്നാലെ ഒന്നര മാസക്കാലം ട്രോളിങ്ങും നിലവില്‍ വരും. ഇതോടെ കടലമ്മയുടെ മക്കള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും. മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട 3000ത്തിലധികം തൊഴിലാളികളാണ് ജോലിചെയ്യുന്നത്. യന്ത്രബോട്ടുകളും തോണികളും നിരവധിയാണ്. ഇതൊക്കെ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി തീരത്ത് […]

കാസര്‍കോട്: ചുഴലിക്കാറ്റ് ഭീഷണിയും കടലാക്രമണവും കാരണം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്.
കഴിഞ്ഞ ഒരാഴ്ച്ചയായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കഴിഞ്ഞ രണ്ട് ദിവസമായി കടല്‍ക്ഷോഭം കാരണം മേഖല കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. രണ്ടാഴ്ച്ച പിന്നിട്ടാല്‍ കാലവര്‍ഷം എത്തും. പിന്നാലെ ഒന്നര മാസക്കാലം ട്രോളിങ്ങും നിലവില്‍ വരും. ഇതോടെ കടലമ്മയുടെ മക്കള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും.
മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട 3000ത്തിലധികം തൊഴിലാളികളാണ് ജോലിചെയ്യുന്നത്. യന്ത്രബോട്ടുകളും തോണികളും നിരവധിയാണ്. ഇതൊക്കെ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി തീരത്ത് കയറ്റിവെച്ചിരിക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ യന്ത്രബോട്ടുകളുമായി മത്സ്യംപിടിക്കാന്‍ എത്തുന്നതിനാല്‍ മത്സ്യലഭ്യത കുറവും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജി. നാരായണന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it