ബുറേവി ചുഴലിക്കാറ്റ്; ഡിസംബര്‍ 12 വരെ ദക്ഷിണകന്നഡ മേഖലകളിലടക്കം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്

മംഗളൂരു: ബംഗാള്‍ ഉള്‍ക്കടലിലെ മര്‍ദ്ദം കാരണം ദക്ഷിണേന്ത്യയുടെ തീരത്ത് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നു. തീരപ്രദേശമടക്കം കര്‍ണാടകയിലെ പല ജില്ലകളിലും ഇത് ആറ് ദിവസത്തെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസമായി ബംഗളൂരുവില്‍ കനത്ത മഴ ലഭിക്കുന്നു. കര്‍ണാടകയിലെ തീരദേശ ജില്ലകളിലും സംസ്ഥാനത്തിന്റെ തെക്ക് ഭാഗങ്ങളിലും ഡിസംബര്‍ 12 വരെ മഴ ലഭിക്കും. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബംഗളൂരു നഗരവും ഗ്രാമവും, ചാമരാജനഗര്‍, ശിവമോഗ, ചിക്കബല്ലാപൂര്‍, ചിക്കമംഗളൂരു, ഹാസന്‍, ദാവനഗരെ, കോലാര്‍, കൊടഗു, […]

മംഗളൂരു: ബംഗാള്‍ ഉള്‍ക്കടലിലെ മര്‍ദ്ദം കാരണം ദക്ഷിണേന്ത്യയുടെ തീരത്ത് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നു. തീരപ്രദേശമടക്കം കര്‍ണാടകയിലെ പല ജില്ലകളിലും ഇത് ആറ് ദിവസത്തെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസമായി ബംഗളൂരുവില്‍ കനത്ത മഴ ലഭിക്കുന്നു. കര്‍ണാടകയിലെ തീരദേശ ജില്ലകളിലും സംസ്ഥാനത്തിന്റെ തെക്ക് ഭാഗങ്ങളിലും ഡിസംബര്‍ 12 വരെ മഴ ലഭിക്കും. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബംഗളൂരു നഗരവും ഗ്രാമവും, ചാമരാജനഗര്‍, ശിവമോഗ, ചിക്കബല്ലാപൂര്‍, ചിക്കമംഗളൂരു, ഹാസന്‍, ദാവനഗരെ, കോലാര്‍, കൊടഗു, മാണ്ഡ്യ, മൈസുരു, തുമകുരു, രാമനഗര ജില്ലകളിലെല്ലാം ഡിസംബര്‍ 12 വരെ മഴ തുടരും. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വടക്കന്‍ കര്‍ണാടക ജില്ലകളായ ബെലഗവി, ഹവേരി, ഗഡാഗ്, ധാര്‍വാഡ്, ഹുബള്ളി എന്നിവിടങ്ങളിലും ഡിസംബര്‍ 10 മുതല്‍ 12 വരെ മഴ ലഭിക്കുമെന്ന അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it