ബെണ്ടിച്ചാലിലെ ഒഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസര്‍കോട്: ബെണ്ടിച്ചാല്‍ നിസാമുദിന്‍നഗറില്‍ ഒഴിഞ്ഞപ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബുധനാഴ്ച പറമ്പില്‍ പണിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷന്റേതാണെന്ന് സംശയിക്കുന്നു. മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. അസ്ഥികൂടത്തിന് വലിയ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സര്‍ജന്റെ സഹായത്തോടെ ഇവിടെ വെച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it