ഞെട്ടല്‍ മാറാതെ കേരളം; കൊല്ലപ്പെട്ടവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചു

കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം സമ്മതിച്ചത്. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി. ക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടേയും റോസ്‌ലിയുടേയും മൃതദേഹത്തില്‍ നിന്ന് […]

കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം സമ്മതിച്ചത്. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി. ക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടേയും റോസ്‌ലിയുടേയും മൃതദേഹത്തില്‍ നിന്ന് അറുത്തെടുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കുഴിച്ചിട്ട ശേഷം മാറ്റിവെച്ച മാംസമാണ് പാകം ചെയ്ത് ഭക്ഷിച്ചതെന്ന് ലൈലയുടെ മൊഴിയില്‍ പറയുന്നു. മാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി ആദ്യം നിര്‍ബന്ധിച്ചത്. ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷം ഷാഫി ദമ്പതികള്‍ക്ക് നല്‍കിയിരുന്നു. പച്ചയ്ക്ക് തിന്നാല്‍ പ്രയാസമായതിനാലാണ് കൊല നടന്ന ദിവസം തന്നെ പാകം ചെയ്ത് വീട്ടില്‍ വെച്ച് താനും ഭര്‍ത്താവ് ഭഗല്‍സിംഗും ഭക്ഷിച്ചതെന്നും ലൈല വ്യക്തമാക്കി. പാകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്കും വിതരണം ചെയ്യാന്‍ ആലോചിച്ചതാണെങ്കിലും കുടുംബാംഗങ്ങള്‍ ആരും നാട്ടിലില്ലാത്തതിനാല്‍ ആശ്രമം ഉപേക്ഷിക്കുകയായിരുന്നു.
നരബലിക്ക് രണ്ട് സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ മുഹമ്മദ് ഷാഫി വാങ്ങിയത് 10 ലക്ഷം രൂപയോളമെന്ന് വിവരം. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി ഒന്നരലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതില്‍ 15,000 രൂപ മുന്‍കൂറായി വാങ്ങി. റോസിലിയെ എത്തിക്കാന്‍ വേണ്ടി ഷാഫി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് വിവരം. എന്നാല്‍ എത്ര രൂപ വാങ്ങിയെന്ന് വ്യക്തമാക്കാന്‍ ഷാഫി തയ്യാറായില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണില്‍ ആണെന്നും വൈദ്യന്‍ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി. ശ്രീദേവി എന്ന പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്
മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്നും 75 കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേരളത്തെ നടുക്കിയ നരബലി കേസില്‍ കുടുങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഷാഫിക്കെതിരെ ഇതുവരെ എട്ട് കേസുകള്‍ ഉണ്ട്.

Related Articles
Next Story
Share it