ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; ഷാഫി ഭഗവല്‍സിംഗിനെ വലയിലാക്കാന്‍ ഉപയോഗിച്ച ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു; ശ്രീദേവിയാണെന്ന് കരുതി ഭഗവല്‍സിംഗ് ഷാഫിയെ പ്രണയിച്ചത് മൂന്നുവര്‍ഷം
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ വലയിലാക്കാന്‍ ഉപയോഗിച്ച 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. രണ്ടുപേരും തമ്മില്‍ മൂന്ന് വര്‍ഷം നടത്തിയ ചാറ്റുകള്‍ കണ്ടെത്തി. ശ്രീദേവിയാണെന്ന് കരുതി ഭഗവല്‍സിംഗ് നടത്തിയ ചാറ്റും അതിനുള്ള മറുപടിയും പൊലീസ് പരിശോധിച്ച് വരികയാണ്. 100 ലേറെ പേജുകളുള്ള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.ശ്രീദേവി യഥാര്‍ഥത്തില്‍ സ്ത്രീയാണെന്ന് കരുതി ഭഗവല്‍സിംഗ് കടുത്ത […]

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ വലയിലാക്കാന്‍ ഉപയോഗിച്ച 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. രണ്ടുപേരും തമ്മില്‍ മൂന്ന് വര്‍ഷം നടത്തിയ ചാറ്റുകള്‍ കണ്ടെത്തി. ശ്രീദേവിയാണെന്ന് കരുതി ഭഗവല്‍സിംഗ് നടത്തിയ ചാറ്റും അതിനുള്ള മറുപടിയും പൊലീസ് പരിശോധിച്ച് വരികയാണ്. 100 ലേറെ പേജുകളുള്ള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീദേവി യഥാര്‍ഥത്തില്‍ സ്ത്രീയാണെന്ന് കരുതി ഭഗവല്‍സിംഗ് കടുത്ത പ്രണയത്തിലായിരുന്നു. 2019ലാണ് ശ്രീദേവിയെന്ന അക്കൗണ്ടില്‍ നിന്നും ഭഗവല്‍ സിംഗിന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ശ്രീദേവിക്ക് താല്‍പ്പര്യമുണ്ടെന്നറിഞ്ഞതോടെ ഭഗവല്‍സിംഗ് കൂടുതല്‍ മാനസികമായി അടുത്തു. തുടര്‍ന്ന് ഭഗവല്‍സിംഗിന് ശ്രീദേവിയോട് പ്രണയമായി. ചാറ്റുകളല്ലാതെ ഇരുവരും നേരില്‍ സംസാരിച്ചിരുന്നില്ല. ശ്രീദേവിയുമായി ചാറ്റിംഗിലൂടെ ദിവസവും സംസാരിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയില്‍ ഭഗവല്‍സിംഗ് എത്തിയിരുന്നു. അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിംഗ് തന്റെ കുടുംബം സാമ്പത്തികബുദ്ധിമുട്ട് നേരിടുകയാണെന്ന് അറിയിച്ചു. ഇതോടെ തന്റെ പ്രശ്‌നം പരിഹരിച്ച സിദ്ധനെ ശ്രീദേവിയെന്ന വ്യാജേന ഷാഫി പരിചയപ്പെടുത്തി. മൊബൈല്‍ നമ്പറും നല്‍കി. ശ്രീദേവി ആരെന്ന് വെളിപ്പെടുത്താതെ സിദ്ധനായി ഷാഫി രംഗത്തുവരികയായിരുന്നു. പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം അവസാനിച്ചത്. ഡിസിപി എസ് ശശിധരനാണ് ഭഗവല്‍സിംഗിന്റെ അദൃശ്യകാമുകിയെ പുറത്തുവന്നത്. ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവല്‍ സിംഗും ലൈലയും മാനസികമായി തളരുകയും പിന്നീട് മൂന്നുപേരും ചെയ്ത ക്രൂരമായ നരബലിയെക്കുറിച്ച് ഒന്നൊന്നായി ഭഗവല്‍സിംഗും ഷാഫിയും ലൈലയും വെളിപ്പെടുത്തുകയുമായിരുന്നു.