മനുഷ്യാവകാശ ദിനവും മനുഷ്യാവകാശ ലംഘനങ്ങളും

ഡിസംബര്‍ 10ന് ലോക മനുഷ്യാവകാശ ദിനം കടന്നുപോയി. എല്ലാവര്‍ക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ വര്‍ഷം ലോകം മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായിരുന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്രസഭ നിലവില്‍ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുപ്പത് ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവില്‍ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ജലരേഖകളായി മാറുന്ന കാഴ്ചയാണ് […]

ഡിസംബര്‍ 10ന് ലോക മനുഷ്യാവകാശ ദിനം കടന്നുപോയി. എല്ലാവര്‍ക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ വര്‍ഷം ലോകം മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായിരുന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്രസഭ നിലവില്‍ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുപ്പത് ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവില്‍ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ജലരേഖകളായി മാറുന്ന കാഴ്ചയാണ് ലോകമെമ്പാടും ദൃശ്യമാകുന്നത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറം 16,000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വാര്‍ത്തകള്‍ വരുന്നത്. ഇതില്‍ ഏഴായിരത്തിലധികം കുട്ടികളാണെന്നതും ക്രൂരതയുടെ ആഴം വര്‍ധിപ്പിക്കുകയാണ്. കൂടാതെ അയ്യായിരത്തിനടുത്ത് സ്ത്രീകളും ഉള്‍പ്പെടുന്നു എന്നുള്ളത് വിങ്ങലോട് കൂടി മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. കാണാതായവരും പരിക്കേറ്റവരും കൂടി അരലക്ഷത്തോളം വരും എന്നുകൂടി അറിയുമ്പോള്‍ ഈ ക്രൂരതയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ലെന്ന സത്യമാണ് തിരിച്ചറിയുന്നത്. ഇതിനിടയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രസ്തുത ദിവസങ്ങളിലും ആക്രമണത്തിന് കുറവുണ്ടായില്ല എന്നതാണനുഭവം.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നിരന്തരം യുദ്ധവിരാമത്തിനായി അഭ്യര്‍ത്ഥിക്കുന്നുവെങ്കിലും എല്ലാം നിഷ്‌കരുണം തള്ളിക്കളയുന്ന ഇസ്രയേല്‍ നിലപാടിന് മുമ്പില്‍ പകച്ച് നില്‍ക്കാന്‍ മാത്രമേ ലോകത്തിന് സാധിക്കുന്നുള്ളൂ എന്നത് സങ്കടകരമാണ്. ലോകത്ത് എന്നും പീഡിതര്‍ക്കായി വാദിച്ചിരുന്ന ഇന്ത്യ പൂര്‍ണ്ണമായും ഇസ്രയേല്‍ അനുകൂല നിലപാടിലേക്ക് മാറിയെന്നതും അത്ഭുതപ്പെടുത്തുന്നതാണ്. ആരാണ് മനുഷ്യാവകാശം ഉറപ്പു വരുത്തുക അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
ജീവിക്കാനുള്ള അവകാശം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമൊക്കെ വിലമതിക്കപ്പെടേണ്ടതാണെങ്കിലും എല്ലാം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.പി മഹുവ മൊയ്ത്രയുടെ ലോകസഭാംഗത്വം റദ്ദ് ചെയ്യപ്പെട്ടതടക്കമുള്ള വിഷയങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ എണ്ണാവുന്നതാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുള്ള ഹവ്വ മഹല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് വിജയിച്ച ഒരു നേതാവ് ഫലപ്രഖ്യാപനം വന്നയുടന്‍ മണ്ഡലത്തിലെത്തിയത് വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായിരുന്നില്ല, മറിച്ച് വാഹനത്തില്‍ ഗദയുമായി മുസ്ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി കടകളടപ്പിക്കാനായിരുന്നുവെന്നതും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. സംഭവം വിവാദമായപ്പോള്‍ ഇറച്ചികടകള്‍ തെരുവ്പട്ടികളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്ന ന്യായീകരണവും. ഒരു തരത്തില്‍ പറഞ്ഞാല്‍ അര്‍ത്ഥമില്ലാതാവുന്ന അവസ്ഥയാണ് മനുഷ്യാവകാശദിനത്തിന് ഇന്ന്.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it