മനുഷ്യാവകാശകമ്മീഷന്‍ സിറ്റിംഗ്; മുന്‍ കലക്ടര്‍ക്കെതിരായ പരാതി മാറ്റിവെച്ചു

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ജനപ്രതിനിധിയെ അവഹേളിച്ചെന്ന പരാതിയില്‍ മുന്‍ കലക്ടര്‍ സജിത് ബാബു മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാകാതിരുന്നതിനാല്‍ പരാതി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദാണ് സജിത് ബാബുവിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയിരുന്നത്. ചെങ്കല്‍തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ സജിത് ബാബുവിനെ കാണാന്‍ കലക്ടറേറ്റില്‍ എത്തിയ ജമീലയെ കലക്ടര്‍ കാണാന്‍ കൂട്ടാക്കാതെ അവഗണിച്ചെന്നാണ് […]

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ജനപ്രതിനിധിയെ അവഹേളിച്ചെന്ന പരാതിയില്‍ മുന്‍ കലക്ടര്‍ സജിത് ബാബു മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാകാതിരുന്നതിനാല്‍ പരാതി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദാണ് സജിത് ബാബുവിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയിരുന്നത്. ചെങ്കല്‍തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ സജിത് ബാബുവിനെ കാണാന്‍ കലക്ടറേറ്റില്‍ എത്തിയ ജമീലയെ കലക്ടര്‍ കാണാന്‍ കൂട്ടാക്കാതെ അവഗണിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ജനപ്രതിനിധിയായ തന്നോട് കലക്ടര്‍ അവഹേളനാപരമായി പെരുമാറിയെന്നാരോപിച്ച് ജമീല മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ സെക്രട്ടറി കെ. ബൈജുനാഥിന്റെ സാന്നിധ്യത്തിലാണ് സിറ്റിംഗ്.

Related Articles
Next Story
Share it