ജനകീയപ്രതിഷേധവുമായി 'മനുഷ്യ മെമു'

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരത്തേക്ക് നീട്ടുക, ഉത്തര മലബാറിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജെ.സി.ഐ നീലേശ്വരവുമായി സഹകരിച്ച് 'മനുഷ്യ മെമു' ഓടിച്ച് പ്രതിഷേധിച്ചു. മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്നാരംഭിച്ച പരിപാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. വിവിധ സംഘടനകളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. മെമു ട്രെയിനിന്റെ കട്ടൗട്ട് മുന്നില്‍ പിടിച്ച് നടത്തിയ മനുഷ്യ മെമുവിന്റെ യാത്രയില്‍ പങ്കെടുത്തവര്‍ മെമുവിന്റെ കളറുള്ള നീല റിബണ്‍ […]

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരത്തേക്ക് നീട്ടുക, ഉത്തര മലബാറിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജെ.സി.ഐ നീലേശ്വരവുമായി സഹകരിച്ച് 'മനുഷ്യ മെമു' ഓടിച്ച് പ്രതിഷേധിച്ചു. മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്നാരംഭിച്ച പരിപാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. വിവിധ സംഘടനകളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. മെമു ട്രെയിനിന്റെ കട്ടൗട്ട് മുന്നില്‍ പിടിച്ച് നടത്തിയ മനുഷ്യ മെമുവിന്റെ യാത്രയില്‍ പങ്കെടുത്തവര്‍ മെമുവിന്റെ കളറുള്ള നീല റിബണ്‍ പരസ്പരം ബന്ധിച്ച് നടത്തിയ സാങ്കല്‍പിക ട്രയിന്‍ ഓട്ടം കണ്ടു നിന്ന ജനങ്ങള്‍ക്ക് കൗതുകമായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ യാത്ര നീലേശ്വരം രാജകുടുംബാംഗവും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കെ.സി മാനവര്‍മ്മ രാജ ഫ്‌ളാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമത്തില്‍ ജെ.സി.ഐ നീലേശ്വരത്തിന്റെ മുന്‍ പ്രസിഡണ്ട് പ്രവീണ്‍ മേച്ചേരി അധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് പരിപാടികള്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളം, വൈ.എം.സി.എ ജില്ലാ ചെയര്‍മാന്‍ ടോംസണ്‍ ടോം, ലയണ്‍സ് ക്ലബ്ബ് ജില്ലാ ചെയര്‍മാന്‍ ഗോപിനാഥന്‍ മുതിരക്കാല്‍, സോള്‍ജിയേര്‍സ് ഓഫ് കെ.എല്‍ 14 ജില്ലാ പ്രസിഡണ്ട് ഇ. ശശിധരന്‍, ജെ.സി.ഐ മുന്‍ പ്രസിഡണ്ട് ഡോ. വി.വി പ്രദീപ് കുമാര്‍, സി.കെ. അബ്ദുള്‍ സലാം, ദീപേഷ് കുറുവാട്ട്, നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പത്മനാഭന്‍ മാങ്കുളം, സി.വി. വിനോദ് കുമാര്‍, സുജിത്ത്കുമാര്‍, കെ.വി. പ്രിയേഷ്‌കുമാര്‍, വിപിന സുരേഷ്, സജിനി സജീവ് സംസാരിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി. സുനില്‍ രാജ് സ്വാഗതവും ജെ.സി.ഐ സെക്രട്ടറി സി.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
നീലേശ്വരത്തെ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളെ ഏകോപിച്ച് ഉണ്ടാക്കിയ സംഘടനയാണ് റെയില്‍വേ വികസന ജനകീയ കൂട്ടായ്മ. രണ്ട് വര്‍ഷം മുമ്പ് റെയില്‍വേ വികസനം മുന്‍ നിര്‍ത്തി ഒട്ടേറെ പരിപാടികള്‍ നടത്തി റെയില്‍ സ്റ്റേഷന്‍ വികസനത്തിനും ടെയിന്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും അധികാരികളുടെ കണ്ണ് തുറപ്പിക്കുവാനും ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മെമു ടെയിന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ജനകീയ കണ്‍വെന്‍ഷനും അഴിത്തല കടപ്പുറത്ത് നിര്‍മ്മിച്ച മെമു മണല്‍ ശില്‍പ്പവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Related Articles
Next Story
Share it