സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

പെരിയ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സന്ദേശമുയര്‍ത്തി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവേകാനന്ദ സര്‍ക്കിളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ചങ്ങലയില്‍ കണ്ണിയായി.അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്ലാക്കാര്‍ഡുകളേന്തി പങ്കെടുത്തു. ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍, ഡോ. ജയബാലന്‍ സംഗീത, ഡോ. ഉമ പുരുഷോത്തമന്‍, പ്രൊഫ. കെ.എ. ജര്‍മ്മിന, ഡോ.പി. സുപ്രിയ, […]

പെരിയ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സന്ദേശമുയര്‍ത്തി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവേകാനന്ദ സര്‍ക്കിളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ചങ്ങലയില്‍ കണ്ണിയായി.
അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്ലാക്കാര്‍ഡുകളേന്തി പങ്കെടുത്തു. ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍, ഡോ. ജയബാലന്‍ സംഗീത, ഡോ. ഉമ പുരുഷോത്തമന്‍, പ്രൊഫ. കെ.എ. ജര്‍മ്മിന, ഡോ.പി. സുപ്രിയ, ഡോ.ആശാലക്ഷ്മി, ഡോ.സൗജന്യശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it