തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടപടിയില്ല. കറന്തക്കാട് ദേശീയപാതയില്‍ നിന്ന് കാസര്‍കോട് ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ ബാരിക്കേട് സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നല്‍കുന്നതല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.റോഡിന് നടുക്കായാണ് വലിയ കുഴികളുള്ളത്. മഴയത്ത് കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ വലിയ വാഹനങ്ങളടക്കം അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടപടിയില്ല. കറന്തക്കാട് ദേശീയപാതയില്‍ നിന്ന് കാസര്‍കോട് ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ ബാരിക്കേട് സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നല്‍കുന്നതല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
റോഡിന് നടുക്കായാണ് വലിയ കുഴികളുള്ളത്. മഴയത്ത് കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ വലിയ വാഹനങ്ങളടക്കം അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ദിനേന രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. നിരവധി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണ് അധികൃതരുടെ അനാസ്ഥ കാരണം അപകടാവസ്ഥയിലുള്ളത്.

Related Articles
Next Story
Share it