സ്റ്റോക്കുകളുടെ മൂല്യത്തില്‍ വന്‍ വര്‍ധന; 3 മണിക്കൂറില്‍ 18,000 കോടി തിരിച്ചുപിടിച്ച് ടാറ്റ

മുംബൈ: 18,000 കോടി രൂപക്ക് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത തുക ടാറ്റ മൂന്നു മണിക്കൂര്‍ കൊണ്ട് തിരിച്ചുപിടിച്ചു. ഓഹരി വിപണിയിലെ ടാറ്റസ്റ്റേക്കുകളുടെ മൂന്നു മണിക്കൂര്‍ നേരത്തെ മിന്നും പ്രകടനം കൊണ്ടാണ് ആ തുക ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ സ്റ്റോക്കുകളുടെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് ഇതിനു പിന്നില്‍. ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ ഉയര്‍ച്ച നിക്ഷേപകരുടെ സമ്പത്തും വലിയതോതില്‍ വര്‍ധിപ്പിച്ചു. ബുധനാഴ്ച വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലുണ്ടായ വര്‍ധന 19 ശതമാനം. […]

മുംബൈ: 18,000 കോടി രൂപക്ക് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത തുക ടാറ്റ മൂന്നു മണിക്കൂര്‍ കൊണ്ട് തിരിച്ചുപിടിച്ചു. ഓഹരി വിപണിയിലെ ടാറ്റസ്റ്റേക്കുകളുടെ മൂന്നു മണിക്കൂര്‍ നേരത്തെ മിന്നും പ്രകടനം കൊണ്ടാണ് ആ തുക ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ സ്റ്റോക്കുകളുടെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് ഇതിനു പിന്നില്‍. ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ ഉയര്‍ച്ച നിക്ഷേപകരുടെ സമ്പത്തും വലിയതോതില്‍ വര്‍ധിപ്പിച്ചു.
ബുധനാഴ്ച വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലുണ്ടായ വര്‍ധന 19 ശതമാനം. ടാറ്റ പവറിന് 15 ശതമാനവും ടാറ്റ കെമിക്കല്‍സിന്റെ ഓഹരിക്ക് 13 ശതമാനവും നേട്ടമുണ്ടായി. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി 14 ശതമാനം, ടാറ്റ കോഫി 6 ശതമാനം, ടാറ്റ കമ്യൂണിക്കേഷന്‍സ് 5 ശതമാനം, ടൈറ്റന്‍ 4 ശതമാനം, ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍ 3 ശതമാനം, ടാറ്റ സ്റ്റീല്‍ 3 ശതമാനം, നെല്‍കോ 5 ശതമാനം, ടാറ്റ മെറ്റാലിക് 3 ശതമാനം, ഇന്ത്യന്‍ ഹോട്ടല്‍ 5 ശതമാനം, ടിന്‍പ്ലേറ്റ് 6 ശതമാനം എന്നിങ്ങനെ ടാറ്റയുടെ ഓഹരികളെല്ലാം ചേര്‍ന്ന് മൂന്നു മണിക്കൂറിനുള്ളില്‍ 18,000 കോടിയുടെ മൂല്യവര്‍ധന കമ്പനിക്കു നേടാനായി. ഒക്ടോബര്‍ മാസത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലുണ്ടായ വര്‍ധന 53 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഈ മാസം ഇതുവരെയുണ്ടായ വര്‍ധന 1.25 ലക്ഷം കോടി രൂപ. ഈ നേട്ടത്തിന്റെ പകുതി സംഭാവന ചെയ്തത് ടാറ്റ മോട്ടോഴ്‌സ് ആണ്.

Related Articles
Next Story
Share it