വാദി കബീറില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മസ്‌കറ്റ്: ഒമാനില്‍ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്നത്. തീ പിടുത്തത്തെ തുടര്‍ന്ന് കിലോ മീറ്ററുകളോളം കറുത്ത പുക ഉയര്‍ന്നു. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കന്റുകളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. "വിലായത്ത് ഓഫ് മുത്രാഹിലെ വ്യാവസായിക മേഖലയില്‍ തീപിടിത്തമുണ്ടായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകളും പോലീസും അധികാരികളും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് […]

മസ്‌കറ്റ്: ഒമാനില്‍ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്നത്. തീ പിടുത്തത്തെ തുടര്‍ന്ന് കിലോ മീറ്ററുകളോളം കറുത്ത പുക ഉയര്‍ന്നു. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കന്റുകളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"വിലായത്ത് ഓഫ് മുത്രാഹിലെ വ്യാവസായിക മേഖലയില്‍ തീപിടിത്തമുണ്ടായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകളും പോലീസും അധികാരികളും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് (പിഎസിഡിഎ) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാന്‍ സാധിച്ചിരുന്നില്ല. തീ മുഴുവന്‍ അണച്ചു കഴിഞ്ഞാല്‍ മാത്രമേ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചും ആളപായത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളൂ.