കാഞ്ഞങ്ങാട്ട് റെയില്‍പാളത്തില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണു; സംഭവം ട്രെയിന്‍ കുതിച്ചുവരുന്നതിനിടെ, ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് ചാമുണ്ഡിക്കുന്നില്‍ റെയില്‍പാളത്തില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണു. ഞായറാഴ്ച വൈകിട്ട് ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന് പിറകിലെ ചാമുണ്ഡിഭജനമഠത്തിന് മുന്നിലുള്ള റെയില്‍പാളത്തിലാണ് തെങ്ങ് കടപുഴകി വീണത്. ഈ സമയം കുതിച്ചുവരികയായിരുന്ന ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപമെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ നേരം നിര്‍ത്തിയിട്ടു. റെയില്‍പാളത്തില്‍ വീണ തെങ്ങ് മുറിച്ചുനീക്കിയതോടെയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിന്‍ കടന്നുപോകുന്ന സമയത്താണ് തെങ്ങ് വീണിരുന്നതെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് ദുരന്തം […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് ചാമുണ്ഡിക്കുന്നില്‍ റെയില്‍പാളത്തില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണു. ഞായറാഴ്ച വൈകിട്ട് ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന് പിറകിലെ ചാമുണ്ഡിഭജനമഠത്തിന് മുന്നിലുള്ള റെയില്‍പാളത്തിലാണ് തെങ്ങ് കടപുഴകി വീണത്. ഈ സമയം കുതിച്ചുവരികയായിരുന്ന ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപമെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ നേരം നിര്‍ത്തിയിട്ടു. റെയില്‍പാളത്തില്‍ വീണ തെങ്ങ് മുറിച്ചുനീക്കിയതോടെയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിന്‍ കടന്നുപോകുന്ന സമയത്താണ് തെങ്ങ് വീണിരുന്നതെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്. സുരേശന്‍ പൊയ്യക്കര, രവി കൊളവയല്‍, രാജേഷ്, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങ് മുറിച്ചുനീക്കിയത്.

Related Articles
Next Story
Share it