ഹുബ്ലി അപകടം: ദമ്പതികള്‍ക്ക് പിന്നാലെ പേരക്കുട്ടിയും മരിച്ചു

തളങ്കര: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികളും പേരക്കുട്ടിയും ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ ആഘാതത്തിലാണ് നാട്. തളങ്കരയുടെ തേങ്ങലടങ്ങുന്നില്ല.കാസര്‍കോട് എം.ജി റോഡില്‍ ജില്ലാ ലീഗ് ഓഫീസിന് സമീപത്തും സി.ടി.എം പെട്രോള്‍ പമ്പിന് എതിര്‍വശത്തും ദീര്‍ഘകാലം ഫര്‍ണിച്ചര്‍ വ്യാപാരം നടത്തിയിരുന്ന തളങ്കര നുസ്രത്ത് റോഡില്‍ ത്വാഹ മസ്ജിദിന് സമീപത്തെ കെ.എ മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62), മകന്‍ സിയാദിന്റെ മകന്‍ മുഹമ്മദ് (മൂന്നര) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സിയാദ് (35), സിയാദിന്റെ ഭാര്യ സജ്‌ന (32), […]

തളങ്കര: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികളും പേരക്കുട്ടിയും ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ ആഘാതത്തിലാണ് നാട്. തളങ്കരയുടെ തേങ്ങലടങ്ങുന്നില്ല.
കാസര്‍കോട് എം.ജി റോഡില്‍ ജില്ലാ ലീഗ് ഓഫീസിന് സമീപത്തും സി.ടി.എം പെട്രോള്‍ പമ്പിന് എതിര്‍വശത്തും ദീര്‍ഘകാലം ഫര്‍ണിച്ചര്‍ വ്യാപാരം നടത്തിയിരുന്ന തളങ്കര നുസ്രത്ത് റോഡില്‍ ത്വാഹ മസ്ജിദിന് സമീപത്തെ കെ.എ മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62), മകന്‍ സിയാദിന്റെ മകന്‍ മുഹമ്മദ് (മൂന്നര) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സിയാദ് (35), സിയാദിന്റെ ഭാര്യ സജ്‌ന (32), ഇവരുടെ മകള്‍ ഇസ്സ എന്ന ആയിഷ (രണ്ട്) എന്നിവര്‍ പരിക്കുകളോടെ ഹുബ്ലി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. സിയാദിന്റെയും ഇസ്സയുടേയും പരിക്ക് സാരമുള്ളതാണ്. സജ്‌നക്ക് കാലിനാണ് പരിക്ക്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ ഹാവേരി ഹനഗലില്‍ ഹുബ്ലി-ഹനഗല്‍ പാതയില്‍ മസക്കട്ടി ക്രോസിലാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച വെളുത്ത അമെയ്‌സ് കാര്‍ എതിരെ വന്ന നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഏതാണ്ട് പകുതിയോളം ഭാഗം തകര്‍ന്ന് തരിപ്പണമായി. പരിസരവാസികള്‍ ഓടിക്കൂടിയാണ് കാറിലെ യാത്രക്കാരെ പുറത്തെടുത്തത്. ആയിഷ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മുഹമ്മദ് കുഞ്ഞി ആസ്പത്രിയില്‍ വെച്ചും മരിച്ചു. പേരക്കുട്ടി മുഹമ്മദ് രാത്രിയാണ് ആസ്പത്രിയില്‍ മരിച്ചത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് കുളിപ്പിച്ച് ഇന്ന് രാവിലെ ആംബുലന്‍സില്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകിട്ട് തളങ്കരയിലെ വീട്ടിലെത്തുമെന്നാണ് കരുതുന്നത്.
ഹുബ്ലി ഗദകിലെ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിന് പോയി മടങ്ങുകയായിരുന്നു സംഘം. ഇന്നലെ പുലര്‍ച്ചെയാണ് യാത്ര പുറപ്പെട്ടത്. തികഞ്ഞ മതവിശ്വാസിയായ മുഹമ്മദ് കുഞ്ഞി കുടുംബസമേതം ദര്‍ഗകള്‍ സന്ദര്‍ശിക്കാറുണ്ട്.
സിയാദിനെ കൂടാതെ അബ്ദുല്‍ റഷീദ്, പരേതനായ സൈനുല്‍ ആബിദ്, മസൂദ്, ജുനൈദ്, ജാഫര്‍, സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസലുറഹ്‌മാന്‍, ഖദീജ, മറിയംബീവി, നുസൈബ, ഉമ്മുഖുല്‍സു, ബല്‍ക്കിസ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അസീസ് ഉപ്പള, മുസ്തഫ സന്തോഷ്നഗര്‍, അഷ്‌റഫ് തളങ്കര, ഹാരിസ് ചൂരി, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, മിസ്‌രിയ.
മുഹമ്മദ് കുഞ്ഞിയുടെ സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ (ഏഷ്യന്‍ ഫര്‍ണിച്ചര്‍), സുഹ്‌റ, നഫീസ, ആസിയ, സഫിയ, ഹാജറ, അഫ്‌സ, അബ്ദുല്‍ഷുക്കൂര്‍.

Related Articles
Next Story
Share it