കര്‍ണാടക ഹുബ്ബള്ളിയില്‍ വര്‍ഗീയസംഘര്‍ഷം; അക്രമത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്, 40 പേര്‍ അറസ്റ്റില്‍

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. അക്രമത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 40 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി-ധാര്‍വാര്‍ഡ് പൊലീസ് കമ്മീഷണര്‍ ലാഭു റാമിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കല്ലേറ് തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രകോപനപരമായ പോസ്റ്റിന്റെ പേരില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ […]

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. അക്രമത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 40 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി-ധാര്‍വാര്‍ഡ് പൊലീസ് കമ്മീഷണര്‍ ലാഭു റാമിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കല്ലേറ് തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രകോപനപരമായ പോസ്റ്റിന്റെ പേരില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സംഘര്‍ഷം പടരുന്നത് തടയാന്‍ കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസില്‍ മതിയായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി ഹുബ്ബള്ളിയില്‍ ആക്ഷേപകരമായ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി അക്രമത്തില്‍ ഏര്‍പ്പെട്ടു. താമസിയാതെ സംഭവം വര്‍ഗീയമായി മാറുകയും രണ്ട് ഗ്രൂപ്പുകള്‍ കല്ലേറില്‍ ഏര്‍പ്പെടുകയും ചെയ്തു. അക്രമങ്ങള്‍ തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷമായ കല്ലേറാണ് നടന്നത്. പൊലീസുകാര്‍ അടക്കം നിരവധി പേര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശനിയാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷം ഞായറാഴ്ച വൈകിട്ട് വരെ നീണ്ടുനിന്നു. എല്ലാ ഭാഗങ്ങളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Related Articles
Next Story
Share it