പി.പി.ഇ കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച സംഭവം; കര്‍ണാടക ഹുബ്ലി സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റ് ധരിച്ച് ന്യൂഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ 25 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ കര്‍ണാടക ഹുബ്ലി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ലിയിലെ മുഹമ്മദ് ഷെയ്ഖ് നൂര്‍ (25) ആണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട ജ്വല്ലറിക്ക് സമീപത്തെ ഒരു ഇലക്ട്രോണിക്സ് ഷോപ്പിലാണ് നൂര്‍ ജോലി ചെയ്തിരുന്നത്. മൂന്ന് നില കെട്ടിടത്തിലാണ് ജ്വല്ലറിയുടെ പ്രവര്‍ത്തനം. ഇതിന് അഞ്ച് കാവല്‍ക്കാര്‍ ഉണ്ടെങ്കിലും മുഹമ്മദ് ഷെയ്ഖ് നൂര്‍ വിദഗ്ധമായി […]

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റ് ധരിച്ച് ന്യൂഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ 25 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ കര്‍ണാടക ഹുബ്ലി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ലിയിലെ മുഹമ്മദ് ഷെയ്ഖ് നൂര്‍ (25) ആണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട ജ്വല്ലറിക്ക് സമീപത്തെ ഒരു ഇലക്ട്രോണിക്സ് ഷോപ്പിലാണ് നൂര്‍ ജോലി ചെയ്തിരുന്നത്. മൂന്ന് നില കെട്ടിടത്തിലാണ് ജ്വല്ലറിയുടെ പ്രവര്‍ത്തനം. ഇതിന് അഞ്ച് കാവല്‍ക്കാര്‍ ഉണ്ടെങ്കിലും മുഹമ്മദ് ഷെയ്ഖ് നൂര്‍ വിദഗ്ധമായി കവര്‍ച്ച നടത്തുകയായിരുന്നു. രാത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്നാണ് നൂര്‍ അകത്ത് പ്രവേശിച്ചത്. പുലര്‍ച്ചെ 3.50 വരെ ജ്വല്ലറിക്കകത്ത് ചെലവഴിച്ച ഇയാള്‍ മൂന്ന് നിലകളിലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ബാഗില്‍ നിറച്ച് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുകയായിരുന്നു. ഈ രംഗങ്ങള്‍ കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it