ഹുബ്ബള്ളി കലാപം ആസൂത്രിതമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്; നിരോധനാജ്ഞ തുടരുന്നു, ഇതുവരെ അറസ്റ്റിലായത് 103 പേര്‍

ഹുബ്ബള്ളി: വടക്കന്‍ കര്‍ണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയില്‍ ഉടലെടുത്ത കലാപം ആസൂത്രിതമാണെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണറിപ്പോര്‍ട്ട്. ഏപ്രില്‍ 16ന് നടന്ന കലാപം ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോകള്‍ പൊലീസ് ശേഖരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഒരു യുവാവ് പ്രകോപനപരമായ പോസ്റ്റിട്ടതോടെയാണ് ഹുബ്ബള്ളിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. 20 മിനിറ്റിനുള്ളില്‍ രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തി. കല്ലേറില്‍ 12 […]

ഹുബ്ബള്ളി: വടക്കന്‍ കര്‍ണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയില്‍ ഉടലെടുത്ത കലാപം ആസൂത്രിതമാണെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണറിപ്പോര്‍ട്ട്. ഏപ്രില്‍ 16ന് നടന്ന കലാപം ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോകള്‍ പൊലീസ് ശേഖരിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഒരു യുവാവ് പ്രകോപനപരമായ പോസ്റ്റിട്ടതോടെയാണ് ഹുബ്ബള്ളിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. 20 മിനിറ്റിനുള്ളില്‍ രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തി. കല്ലേറില്‍ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടായിരത്തോളം പേര്‍ ഒത്തുകൂടിയതും പൊലീസ് സ്റ്റേഷന് നേരെയുണ്ടായ കല്ലേറും അക്രമം സംഘടിതമാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, പൊലീസ് വാഹനങ്ങളില്‍ കയറുകയും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്ത പ്രതികളായ 9 പേരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 10 പ്രതികളെ കൂടി പൊലീസ് പിടികൂടിയതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 103 ആയി. അറസ്റ്റിലായവരില്‍ 89 പേരെ റിമാണ്ട് ചെയ്തു. ഇവരെ കലബുര്‍ഗി ജയിലിലേക്ക് മാറ്റി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ ഹുബ്ബള്ളി നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്.

Related Articles
Next Story
Share it