ഹുബാഷികയുടെ പുസ്തകോത്സവം തുടങ്ങി

കാസര്‍കോട്: പുസ്തക പ്രേമികള്‍ക്കായി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഫാത്തിമ ആര്‍ക്കേഡില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. കാസര്‍കോട് സാഹിത്യം വേദിയുടെ സഹകരണത്തോടെ ഹുബാഷികയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.എ.എസ് മുഹമ്മദ്കുഞ്ഞി, സി.എല്‍ ഹമീദ്, എം.പി ജില്‍ജില്‍, രാധാകൃഷ്ണന്‍ പെരുമ്പള, ഷാഫി എ. നെല്ലിക്കുന്ന്, രാജേഷ് കുമാര്‍, ഷാഫി തെരുവത്ത്, രേഖ കൃഷ്ണന്‍, ജുനൈദ് തുടങ്ങിയവര്‍ സംസാരിച്ചു. അബു തായി […]

കാസര്‍കോട്: പുസ്തക പ്രേമികള്‍ക്കായി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഫാത്തിമ ആര്‍ക്കേഡില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. കാസര്‍കോട് സാഹിത്യം വേദിയുടെ സഹകരണത്തോടെ ഹുബാഷികയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.
എ.എസ് മുഹമ്മദ്കുഞ്ഞി, സി.എല്‍ ഹമീദ്, എം.പി ജില്‍ജില്‍, രാധാകൃഷ്ണന്‍ പെരുമ്പള, ഷാഫി എ. നെല്ലിക്കുന്ന്, രാജേഷ് കുമാര്‍, ഷാഫി തെരുവത്ത്, രേഖ കൃഷ്ണന്‍, ജുനൈദ് തുടങ്ങിയവര്‍ സംസാരിച്ചു. അബു തായി സ്വാഗതവും എം.വി സന്തോഷ് നന്ദിയും പറഞ്ഞു. ഏപ്രില്‍ 10 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ ഭാഷകളുടെ പുസ്തകങ്ങള്‍ ലഭിക്കും.

Related Articles
Next Story
Share it