റാണിപുരത്ത് രണ്ടുനാള്‍ കഥാ ക്യാമ്പൊരുക്കി ഹുബാഷിക

റാണിപുരം: ഹുബാഷിക പബ്ലിക്കേഷന്‍സ് റാണിപുരത്ത് സംഘടിപ്പിച്ച കഥാക്യാമ്പ് അവിസ്മരണീയമായ അനുഭവംകൊണ്ട് ശ്രദ്ധേയമായി. കാടിറങ്ങി മഴയിലും കോടമഞ്ഞിലും രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് കിട്ടുന്ന സാമൂഹിക അംഗീകാരം വളരെ വലുതാണെന്നും അത് സമൂഹത്തിലെ മറ്റൊരു വിഭാഗത്തിനും കിട്ടാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ തന്റെ ധര്‍മ്മം സൂക്ഷ്മമായും കൃത്യമായും നിരന്തരം നിര്‍വഹിക്കണമെന്നും സുഭാഷ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. ഒരു കര്‍ഷകന്‍ തന്റെ പണി ആയുധങ്ങള്‍ ദിവസവും കഴുകി വൃത്തിയാക്കി വെക്കുന്നത് പോലെ എഴുത്തുകാര്‍ […]

റാണിപുരം: ഹുബാഷിക പബ്ലിക്കേഷന്‍സ് റാണിപുരത്ത് സംഘടിപ്പിച്ച കഥാക്യാമ്പ് അവിസ്മരണീയമായ അനുഭവംകൊണ്ട് ശ്രദ്ധേയമായി. കാടിറങ്ങി മഴയിലും കോടമഞ്ഞിലും രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് കിട്ടുന്ന സാമൂഹിക അംഗീകാരം വളരെ വലുതാണെന്നും അത് സമൂഹത്തിലെ മറ്റൊരു വിഭാഗത്തിനും കിട്ടാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ തന്റെ ധര്‍മ്മം സൂക്ഷ്മമായും കൃത്യമായും നിരന്തരം നിര്‍വഹിക്കണമെന്നും സുഭാഷ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. ഒരു കര്‍ഷകന്‍ തന്റെ പണി ആയുധങ്ങള്‍ ദിവസവും കഴുകി വൃത്തിയാക്കി വെക്കുന്നത് പോലെ എഴുത്തുകാര്‍ തന്റെ ചിന്തകളെയും എന്നും വെടിപ്പാക്കി വെക്കണമെന്നും 'എന്റെ പ്രിയപ്പെട്ട അമ്മേ...' എന്ന മൂന്ന് വാക്കുകള്‍ എഴുതി തുടങ്ങുമ്പോള്‍ നിങ്ങളുടെ ഹൃദയം നൊമ്പരപ്പെടുകയോ, പ്രത്യേകം ഊര്‍ജ്ജം ലഭിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എഴുതി തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ഹുബാഷിക ഡയറക്ടര്‍മാരായ എം.വി. സന്തോഷ് കുമാര്‍ സ്വാഗതവും രേഖാ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. കഥാകൃത്ത് വി.എസ്. അജിത്ത് ക്യാമ്പ് നിയന്ത്രിച്ചു. എഴുത്തുകാരി ഇന്ദു മേനോന്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, സിനിമാ പ്രവര്‍ത്തകന്‍ കെ. ശ്രീകുമാര്‍, രമേശന്‍ ബ്ലാത്തൂര്‍, ചന്ദ്രിക വരാന്തപ്പതിപ്പ് എഡിറ്റര്‍ മുക്താര്‍ ഉദരംപൊയില്‍, ജലജ രാജിവ്, റിഹാന്‍ റാഷിദ്, ശ്രീകുട്ടി ജില്‍ജിത്ത്, ജിന്‍ഷ ഗംഗ, അര്‍ജുന്‍ കെ.വി, വിജിഷ് പരവരി, പ്രകാശ് ചെന്തളം തുടങ്ങിയവര്‍ രണ്ടു ദിനങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സംവദിച്ചു. ഷെരീഫ് കുരിക്കള്‍, അബു ത്വായി, അഷറഫ് അലി ചേരങ്കൈ, അഡ്വ. വി.എം. മുനീര്‍, ടി.എ. ഷാഫി, കെ. ശുഹൈബ്, റഹ്മാന്‍ മുട്ടത്തൊടി, സിദ്ദീഖ് പടപ്പില്‍, റഹീം ചൂരി, എരിയാല്‍ ഷെരീഫ്, വേണു കണ്ണന്‍, കനകമ്മ ടീച്ചര്‍, ഖാലിദ് കുളിയങ്കാല്‍, ബബിത വേണു, ജോസ് പ്രസാദ്, രഞ്ജിത്ത് പൂമുറ്റം, ദിലീപ് കുമാര്‍, അജിത്ത് കൊല്ലം, മാളവിക, കാവ്യ, മനോജ് ഹരി, ആയിഷത്ത് സുമയ്യ, അഞ്ജലി, ദേവിക, സഞ്ജയി സംസാരിച്ചു. രണ്ടാം നാള്‍ രാവിലെ കാടു കാണല്‍ യാത്രക്ക് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഇ. ഉണ്ണികൃഷ്ണനും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സത്യനും നേതൃത്വം നല്‍കി.

Related Articles
Next Story
Share it