പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ വാക്കുപാലിക്കുവാന്‍ തയ്യാറാകണം-എന്‍.ജി.ഒ സംഘ്

കാസര്‍കോട്: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന: പരിശോധിക്കുമെന്നുള്ള ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി സര്‍ക്കാര്‍ വാക്കു പാലിക്കുവാന്‍ തയാറാകണമെന്ന് എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പീതംബരന്‍ ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം 5 സ്ഥാപനങ്ങളില്‍ പുതുതായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുകയാണ് ചെയ്തത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയുട്ടറി ആകുക, […]

കാസര്‍കോട്: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന: പരിശോധിക്കുമെന്നുള്ള ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി സര്‍ക്കാര്‍ വാക്കു പാലിക്കുവാന്‍ തയാറാകണമെന്ന് എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പീതംബരന്‍ ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം 5 സ്ഥാപനങ്ങളില്‍ പുതുതായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുകയാണ് ചെയ്തത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയുട്ടറി ആകുക, ലീവ് സറണ്ടര്‍ റൊക്കം പണമായി നല്‍കുക, പെന്‍ഷന്‍ പ്രായം 60 വയസായി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉണയിച്ച് എന്‍.ജി.ഒ സംഘ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് സിവില്‍ സ്റ്റേഷനിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി. വിജയന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വി ബാബു, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് പി. കേശവ ഭട്ട്, രാജന്‍ കെ, എം. ബാബു, രാധ കെ. കെ, ജയചന്ദ്രന്‍ എം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി രതീഷ് കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം എം. ഗംഗാധരന്‍ നന്ദിയും രേഖപ്പെടുത്തി.

Related Articles
Next Story
Share it