വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ്

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ യുവതി എട്ട് മാസം ഗര്‍ഭിണിയെന്ന് വ്യക്തമായി. അതേസമയം വിവാഹത്തിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം യുവതിയുടെ ഭര്‍ത്താവ് നിരസിച്ചു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം […]

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ യുവതി എട്ട് മാസം ഗര്‍ഭിണിയെന്ന് വ്യക്തമായി.

അതേസമയം വിവാഹത്തിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം യുവതിയുടെ ഭര്‍ത്താവ് നിരസിച്ചു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇപ്പോഴത്തെ വിവാഹം നടന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ഈ ബന്ധം വീട്ടുകാര്‍ നിഷേധിച്ചപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

Related Articles
Next Story
Share it