പെട്രോളിന് പകരം എഥനോള്‍ ഉപയോഗിച്ചാല്‍ 20 രൂപ വരെ ലാഭിക്കാമെന്ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി

നാഗ്പൂര്‍: രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള സാധ്യത വിവരിച്ച് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. പെട്രോളിന് പകരം വാഹനങ്ങളില്‍ എഥനോള്‍ ഉപയോഗിച്ചാല്‍ 20 രൂപ വരെ ലാഭിക്കാമെന്ന് ഗഡ്കരി പറയുന്നു. രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഫില്ലിംഗ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിനെ അപേക്ഷിച്ച് കലോറി മൂല്യം കുറവാണെങ്കിലും എഥനോള്‍ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ലിറ്ററിന് 20 […]

നാഗ്പൂര്‍: രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള സാധ്യത വിവരിച്ച് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. പെട്രോളിന് പകരം വാഹനങ്ങളില്‍ എഥനോള്‍ ഉപയോഗിച്ചാല്‍ 20 രൂപ വരെ ലാഭിക്കാമെന്ന് ഗഡ്കരി പറയുന്നു. രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഫില്ലിംഗ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിനെ അപേക്ഷിച്ച് കലോറി മൂല്യം കുറവാണെങ്കിലും എഥനോള്‍ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ലിറ്ററിന് 20 രൂപയെങ്കിലും ലാഭിക്കാന്‍ സാധിക്കും. എല്‍.എന്‍.ജി, സി.എന്‍.ജി, എഥനോള്‍ തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരും. നിലവില്‍ ഇന്ധന വില വര്‍ധന ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളെക്സ് ഫ്യൂവല്‍ എഞ്ചിനുകള്‍ക്കായി സര്‍ക്കാര്‍ ഒരു നയം ഉടന്‍ പ്രഖ്യാപിക്കും. ഒന്നില്‍ കൂടുതല്‍ ഇന്ധനങ്ങളും ഇന്ധന മിശ്രിതവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനുകള്‍ ഉത്പാദിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ ഈ നയം പ്രേരിപ്പിക്കും. തദ്ദേശീയ ഇന്ധനങ്ങളായ എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി എന്നിവ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കും. ഉപയോക്താക്കള്‍ക്ക് മെച്ചം കിട്ടുന്ന ഒരേയൊരു മാര്‍ഗം ഇതാണെന്ന് പറഞ്ഞ ഗഡ്കരി പെട്രോളിയം, പ്രകൃതിവാതക മേഖല സ്വകാര്യവത്കരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it