ഒന്നരവയസുകാരന്റെ തലയില്ലാത്ത ഉടലുമായി മാതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

മുംബൈ: ഒന്നരവയസുകാരന്റെ തലയില്ലാത്ത ഉടലുമായി മാതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കുഞ്ഞിന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടുകയായിരുന്നു. ഒരു വലിയ ബാഗുമായാണ് യുവതി ചാടിയത്. ഈ ബാഗിനുള്ളില്‍ മകന്റെ അറുത്തെടുത്ത തല കണ്ടെത്തി. കൈയ്യില്‍ കരുതിയ ബാഗുമായി യുവതി ട്രെയിനില്‍ നിന്ന് ചാടുന്നത് ഹോം ഗാര്‍ഡ് കണ്ടിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ യുവതി പൂനെയിലെ വീട്ടില്‍ നിന്നാണ് വരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം […]

മുംബൈ: ഒന്നരവയസുകാരന്റെ തലയില്ലാത്ത ഉടലുമായി മാതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കുഞ്ഞിന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടുകയായിരുന്നു.

ഒരു വലിയ ബാഗുമായാണ് യുവതി ചാടിയത്. ഈ ബാഗിനുള്ളില്‍ മകന്റെ അറുത്തെടുത്ത തല കണ്ടെത്തി. കൈയ്യില്‍ കരുതിയ ബാഗുമായി യുവതി ട്രെയിനില്‍ നിന്ന് ചാടുന്നത് ഹോം ഗാര്‍ഡ് കണ്ടിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ യുവതി പൂനെയിലെ വീട്ടില്‍ നിന്നാണ് വരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതി ഇതേതുടര്‍ന്ന് മരുന്ന് കഴിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സിവില്‍ എന്‍ജിനിയറാണ് യുവതിയുടെ ഭര്‍ത്താവ്.

Related Articles
Next Story
Share it