ഹൊസ്ദുര്‍ഗ് പൊലീസ് നഗരത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 100 ഓളം സി.സി.ടി.വി ക്യാമറകള്‍ വരുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൊസ്ദുര്‍ഗ് പൊലീസാണ് ഇതിനായി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയത്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് നിര്‍വഹിച്ചു. പൊലീസിന്റെ അഭ്യര്‍ഥന മാനിച്ച് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് രണ്ട് സി.സി.ടി.വികളും അനുബന്ധ സാമഗ്രികളും പദ്ധതിയിലേക്ക് നല്‍കി. ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമ്മല്‍ […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 100 ഓളം സി.സി.ടി.വി ക്യാമറകള്‍ വരുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൊസ്ദുര്‍ഗ് പൊലീസാണ് ഇതിനായി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയത്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് നിര്‍വഹിച്ചു. പൊലീസിന്റെ അഭ്യര്‍ഥന മാനിച്ച് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് രണ്ട് സി.സി.ടി.വികളും അനുബന്ധ സാമഗ്രികളും പദ്ധതിയിലേക്ക് നല്‍കി. ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. എസ്. കണ്ണന്‍, എന്‍.കെ രത്‌നാകരന്‍, വി.വി സുധാകരന്‍, ടി. കുഞ്ഞികൃഷ്ണന്‍, കെ. ഭാസ്‌കരന്‍, വി.വി മോഹനന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, വി. സരോജ, എന്‍.കെ അനീസ, സുബൈദ പടന്നക്കാട്, ഇ.കെ.കെ അഹമ്മദ്, കെ.സി വിജയലക്ഷ്മി, പാടിയില്‍ ബാബു, കെ.പി നസീമ, ഹംസ പ്രസംഗിച്ചു.

Related Articles
Next Story
Share it