നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ നവജാത ശിശുക്കള്‍ക്കും നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപടികള്‍ തുടങ്ങി. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ആധാര്‍ എന്റോള്‍മെന്റ് സെന്ററിലെത്തിയാണ് ഓഫ്ലൈനായി അപേക്ഷ നല്‍കേണ്ടത്. ബയോമെട്രിക്ക് ഉള്‍പ്പെടുത്താതെയാണ് കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ അനുവദിക്കുക. രക്ഷകര്‍ത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക്ക് വിവരങ്ങള്‍ക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ച് വയസാകുമ്‌ബോള്‍ വിരലുകളുടെ ബയോമെട്രിക്ക് രേഖപ്പെടുത്താം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കണം. കുട്ടിയുടെ പേര്, […]

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ നവജാത ശിശുക്കള്‍ക്കും നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപടികള്‍ തുടങ്ങി. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ആധാര്‍ എന്റോള്‍മെന്റ് സെന്ററിലെത്തിയാണ് ഓഫ്ലൈനായി അപേക്ഷ നല്‍കേണ്ടത്.

ബയോമെട്രിക്ക് ഉള്‍പ്പെടുത്താതെയാണ് കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ അനുവദിക്കുക. രക്ഷകര്‍ത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക്ക് വിവരങ്ങള്‍ക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ച് വയസാകുമ്‌ബോള്‍ വിരലുകളുടെ ബയോമെട്രിക്ക് രേഖപ്പെടുത്താം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കണം. കുട്ടിയുടെ പേര്, രക്ഷകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. അതിനു ശേഷം വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം എന്നിവ ചേര്‍ക്കുക. ഫിക്സ് അപ്പോയ്മെന്റ് ടാബില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ നത്താന്‍ ഉദ്ദേശിക്കുന്ന തീയതി രേഖപ്പെുത്തിയതിന് ശേഷം അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ തിരഞ്ഞെുക്കുക. നല്‍കിയ വിവരങ്ങള്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ.

Related Articles
Next Story
Share it