അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എങ്ങനെ; കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നു

കാസര്‍കോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല, എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ എങ്ങനെയാണ് അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. ഇത് ലഭിച്ചാല്‍ മാത്രമേ ഏത് തരത്തിലുള്ള വിഷമാണ്, എങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ.അഞ്ജുശ്രീയുടെ […]

കാസര്‍കോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല, എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ എങ്ങനെയാണ് അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. ഇത് ലഭിച്ചാല്‍ മാത്രമേ ഏത് തരത്തിലുള്ള വിഷമാണ്, എങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ.
അഞ്ജുശ്രീയുടെ വീട്ടില്‍ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കുറിപ്പ് അഞ്ജുശ്രീ എഴുതിയത് തന്നെയാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നല്‍കിയത്. അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തില്‍ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്.

Related Articles
Next Story
Share it