ശബ്ദവും വെളിച്ചവും ഇല്ലാതെ ഇനി എത്രനാള്‍?
കോവിഡ് മഹാമാരിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ പത്തായിരത്തിലധികം വരുന്ന വാടകസാധന വിതരണ മേഖലയിലുള്ള ഉടമകളും കുടുംബാംഗങ്ങളും ഒരു ലക്ഷത്തിലധികം തൊഴിലാളികളും നേരിടുന്ന ദുരിതം വലുതാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ലക്ഷക്കണക്കിന് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി നശിച്ചു പോകുന്നു. കടം വാങ്ങിയും പണയം വച്ചും ജീവിക്കാന്‍ മാര്‍ഗ്ഗം തേടിയ ഇവരുടെ ഇന്നത്തെ അവസ്ഥ ശരിക്കും കണ്ണീര്‍ മഴയാണ്! നാലാള് കൂടുന്നിടത്തെല്ലാം ശബ്ദവും വെളിച്ചവും എത്തിച്ചിരുന്നവരുടെ ശബ്ദം ഇടറുകയാണ്. ജീവിതത്തിലെ വെളിച്ചം മങ്ങുകയാണ്. ഒന്നര വര്‍ഷത്തോളമായി പൊതു പരിപാടികളും ഇല്ലാതായതോടെ […]
കോവിഡ് മഹാമാരിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ പത്തായിരത്തിലധികം വരുന്ന വാടകസാധന വിതരണ മേഖലയിലുള്ള ഉടമകളും കുടുംബാംഗങ്ങളും ഒരു ലക്ഷത്തിലധികം തൊഴിലാളികളും നേരിടുന്ന ദുരിതം വലുതാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ലക്ഷക്കണക്കിന് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി നശിച്ചു പോകുന്നു. കടം വാങ്ങിയും പണയം വച്ചും ജീവിക്കാന്‍ മാര്‍ഗ്ഗം തേടിയ ഇവരുടെ ഇന്നത്തെ അവസ്ഥ ശരിക്കും കണ്ണീര്‍ മഴയാണ്! നാലാള് കൂടുന്നിടത്തെല്ലാം ശബ്ദവും വെളിച്ചവും എത്തിച്ചിരുന്നവരുടെ ശബ്ദം ഇടറുകയാണ്. ജീവിതത്തിലെ വെളിച്ചം മങ്ങുകയാണ്. ഒന്നര വര്‍ഷത്തോളമായി പൊതു പരിപാടികളും ഇല്ലാതായതോടെ […]
കോവിഡ് മഹാമാരിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ പത്തായിരത്തിലധികം വരുന്ന വാടകസാധന വിതരണ മേഖലയിലുള്ള ഉടമകളും കുടുംബാംഗങ്ങളും ഒരു ലക്ഷത്തിലധികം തൊഴിലാളികളും നേരിടുന്ന ദുരിതം വലുതാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ലക്ഷക്കണക്കിന് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി നശിച്ചു പോകുന്നു. കടം വാങ്ങിയും പണയം വച്ചും ജീവിക്കാന്‍ മാര്‍ഗ്ഗം തേടിയ ഇവരുടെ ഇന്നത്തെ അവസ്ഥ ശരിക്കും കണ്ണീര്‍ മഴയാണ്!
നാലാള് കൂടുന്നിടത്തെല്ലാം ശബ്ദവും വെളിച്ചവും എത്തിച്ചിരുന്നവരുടെ ശബ്ദം ഇടറുകയാണ്. ജീവിതത്തിലെ വെളിച്ചം മങ്ങുകയാണ്. ഒന്നര വര്‍ഷത്തോളമായി പൊതു പരിപാടികളും ഇല്ലാതായതോടെ ലാഭം പ്രതീക്ഷിച്ച സീസണും ഇല്ലാതായി. ഉച്ചഭാഷണികള്‍ പെട്ടിയിലായി.
പലരും കിട്ടിയ വിലയ്ക്ക് ആംപ്ലിഫയറും ബോക്‌സുമെല്ലാം വിറ്റു. മറ്റു തൊഴിലിലേക്ക് തിരിഞ്ഞവരും ധാരാളം. ഈ സെക്ടര്‍ പൂര്‍ണമായും സ്തംഭിച്ചു. കടബാധ്യത മൂലം പതിമൂന്നോളം ഉടമകള്‍ ആത്മഹത്യയ്ക്ക് വിധേയമായി. വീടുകള്‍ പട്ടിണിയിലായി. തിരിച്ചടവിന് വഴിയില്ലാതെ ഇനിയെന്ത് എന്ന ചോദ്യവുമായി ഇവര്‍ കണ്ണീരോടെ കഴിയുന്നു.
കാസര്‍കോട് ജില്ലയിലെ ഇടനീര്‍ സ്വദേശി ഹുസൈന്റെ വാകുകളാണിത് 'പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ഒരു സംരംഭം തുടങ്ങിയതാണ് ഉളളതല്ലാം വിറ്റു പെറുക്കി ലോണെടുത്തും ജീവിതം പച്ച പിടിപ്പിക്കാന്‍ നോക്കിയതാണ്.' കോവിഡ് മൂലം അദ്ദേഹത്തിന് നഷ്ടം വന്നത് ലക്ഷക്കണക്കിന് രൂപയാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ ഇന്ന് തുരുമ്പെടുത്ത് നശിക്കുന്നു. വര്‍ഷങ്ങളായി അല്‍ അമീന്‍ ലൈറ്റ് ആന്റ് സൌണ്ട് സ്ഥാപനം നടത്തുന്ന പൈക്ക സ്വദേശി ഹനീഫക്ക് പറയാനുളളതും ഇതുതന്നേ.
ലക്ഷങ്ങള്‍ വിലയുള്ള കാര്‍പ്പറ്റുകളും പന്തല്‍ അലങ്കാര വസ്തുക്കളും പൂപ്പല്‍ പിടിച്ച നിലയിലും ഇരുമ്പ് പൈപ്പുകള്‍, തകരഷീറ്റുകള്‍, കസേരകള്‍, പാചക പാത്രങ്ങള്‍, തുരുമ്പെടുത്തും തീന്‍മേശകള്‍ ദ്രവിച്ചു ചിതലരിച്ചു പോകുന്ന ഒരു വല്ലാത്ത അവസ്ഥയിലുമാണ്. മൈക്ക് സെറ്റുകള്‍, ആംപ്ലിഫയറുകള്‍, മിക്‌സര്‍, ബോക്‌സുകള്‍, കേബിളുകള്‍ ജനറേറ്റര്‍ എല്ലാം ഒന്നു സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറ്റാത്ത നിലയില്‍ നശിച്ചു തുടങ്ങി.
സാധനങ്ങള്‍ കൊണ്ടു പോയിരുന്ന 3വണ്ടികള്‍ കട്ടപ്പുറത്തായി. ഏതാണ്ട് ഒരു കോടി രൂപയുടെ സാധനങ്ങള്‍ സ്റ്റോറില്‍ അനക്കമില്ലാതെ കിടക്കുന്നതും നോക്കി
നില്‍ക്കുന്ന ആ ഉടമയുടെ മുഖത്തു സങ്കടം നിഴലിക്കുന്നത് ഞാന്‍ കണ്ടു. സീസണില്‍ ലഭിക്കുന്ന പരിപാടികൊണ്ട് ജിവിതം മുന്നോട്ട് നയിക്കുന്നവരാണ് ലൈറ്റ് ആന്റ് സൗണ്ട് ഉടമകളും ജീവനക്കാരും. സെപ്റ്റംബറില്‍ തുടങ്ങുന്ന സീസണ്‍ അടുത്ത വര്‍ഷത്തെ മെയ്മാസത്തിലാണ് അവസാനിക്കാറ്. ശ്രീ ദുര്‍ഗ്ഗ ലൈറ്റ് സൌണ്ടിന്റെ ഉടമ രവിയുടെ ദുഃഖം നിറഞ്ഞ വാക്കുകള്‍. ഈ കാലയളവിലാണ് ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷങ്ങള്‍ നടക്കുന്നത്. അലങ്കാരദീപങ്ങള്‍ ഒരുക്കുന്നതും ഇവരുടെ ജോലിയാണ്. ഉത്സവങ്ങളിലും ഉറുസുകള്‍ക്കും ലക്ഷങ്ങളുടെ ശബ്ദ, വെളിച്ച സംവിധാനവും ദീപാലങ്കാരവുമാണ് ഒരുക്കുന്നത്. ഉറൂസ് ഉത്സവ നഗരിക്ക് വര്‍ണ്ണങ്ങള്‍ വിരിയിച്ച് ദൃശ്യപ്രകാശം നല്‍കുന്ന ഇദ്ദേഹം കണ്ണഞ്ചിപ്പിക്കുന്ന ചെറു ബള്‍ബുകള്‍ ഉപയോഗിച്ച് ജീവിതം കോര്‍ത്തെടുക്കുകയിരുന്നു. വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് പച്ചയും ചുവപ്പും നീലയും മഞ്ഞയും നിറമുള്ള പ്രകാശം കൊണ്ട് ഗോപുരം പണിഞ്ഞവര്‍.
അത്തരത്തിലുള്ള ആയിരക്കണക്കിന് അലങ്കാര ബള്‍ബുകളും എല്‍.ഇ.ടി ബള്‍ബുകളും ഉപയോഗശൂന്യമായ നിലയിലായന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു.
വായ്പയെടുത്ത് ഉപകരണങ്ങള്‍ വാങ്ങി മേഖലയില്‍ പിടിച്ചു നിന്നവര്‍ ഇപ്പോള്‍ കടക്കെണിയിലാണ്. മാസങ്ങളോളം ഇലക്ട്രോണിക് ഉപകരണങ്ങളും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാല്‍ പലതും തകരാറിലായി. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ജനറേറ്റര്‍ വാഹനങ്ങളും മറ്റും കൊണ്ട് പോകുന്നതിന് വാങ്ങിയ വാഹനങ്ങളുടെ നികുതിയും ഇന്‍ഷൂറന്‍സും അടച്ചിട്ടില്ല.
പിന്നെ അല്‍പ്പമെങ്കിലും ഊര്‍ജ്ജം പകര്‍ന്നത് കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അനൗണ്‍സ്മെന്റ് വാഹനങ്ങളും പ്രമുഖ നേതാക്കളുടെ പര്യാടന പരിപാടികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്ന ഇടങ്ങളിലെ ലൈറ്റ് സംവിധാനവും ഉള്‍പ്പെടെ ചിലര്‍ക്ക് തിരക്കേറിയ ദിവസങ്ങളായിരുന്നു. പക്ഷേ പന്തല്‍, ഡിന്നര്‍ സെറ്റ് മേഖലയില്‍ മാത്രമുളളവരാണ് തീര്‍ത്തും പ്രതിസന്ധിയിലായത്. ജില്ലയില്‍ 600ല്‍ പരം സ്ഥാപനങ്ങളും 2000ത്തോളം തൊഴിലാളികളുണ്ടന്നാണ് കണക്ക്. ചിലരൊക്കെ ജീവിത പ്രാരാബ്ദം കാരണം മറ്റ് തൊഴിലുകള്‍ തേടിപ്പോയി. ചിലരാകട്ടെ, മീന്‍ വില്‍പ്പനയിലും. റോഡരുകിലെ ചിപ്‌സ് ഫ്രൂട്ട് വില്‍പ്പനയിലേ്ക്കും തിരിഞ്ഞു. ജീവിക്കണ്ടേ? ഇവര്‍ക്കും കുടുംബങ്ങളുണ്ട്, കുട്ടികളുണ്ട്, ചെലവുകളുണ്ട്.
മൈക്ക് കയ്യില്‍ നിന്നും താഴെ വെക്കാന്‍ സമയമില്ലാത്ത ഒരു കാലമുണ്ടായിരുന്നില്ലേ നമുക്ക്.
അനൗണ്‍സ്‌മെന്റും പരസ്യങ്ങള്‍ക്കുള്ള ശബ്ദം നല്‍കലും പ്രോഗ്രാമുകളുമായി നടന്നിരുന്ന സുവര്‍ണ്ണ കാലം. പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് ആദ്യം ചെല്ലുന്നതും അവസാനം പോകുന്നതും മൈക്ക് സെറ്റുകാരാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഈ ഉപകരണങ്ങള്‍ ഇതേ ഇരുപ്പാണ്. വിവാഹ ചടങ്ങുകളും പൊതു പരിപാടികളുമൊക്കെ നാമമാത്രമായ ആളുകള്‍ മാത്രമായി ചുരുങ്ങി. ഇതോടെ ആരും ലൈറ്റ് ആന്റ് സൗണ്ട് ഉപകരണങ്ങള്‍ ഉപയോഗിക്കാതെയായി.
ആള്‍കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കിടയിലേക്ക് മുമ്പില്‍ വരവറിയിച്ചു അനൗണ്‌സ്‌മെന്റ് വാഹനങ്ങളുടെ സ്തുതി ഗീതങ്ങള്‍ക്ക് മാറ്റു കൂട്ടിയവരാണ് ഇവര്‍. തെരുവുകളിലെ തൊണ്ട കീറിയ വാശികള്‍ക്ക് മൂര്‍ച്ചകൂട്ടിയതും പ്രസംഗ പീഠങ്ങളിലെ ഇതിഹാസങ്ങളുടെ സ്വനപേടകങ്ങളില്‍ നിന്നു വരുന്ന വാക്കുകളെ കേള്‍വിക്കാരന്റെ ശ്രവണപുടങ്ങളിലേക്ക് ഒഴുക്കിയവരും ഇവരേ പോലുളളവരാണ്. കോവിഡിന്റെ ആദ്യം ഘട്ടത്തില്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയ്‌നു വേണ്ടി സൗജന്യ സേവനം നല്‍കിയവരുണ്ട് എല്ലാം ശരിയാകും നല്ല നാളുകള്‍ കടന്നു വരുമെന്ന പ്രതീക്ഷയോടെ. ഇപ്പോഴും കോവിഡ് ബോധവല്‍ക്കരണത്തിന് വേണ്ടി അനൗണ്‍സ്‌മെന്റ് വാഹനങ്ങളുള്‍പ്പടെ കേരളത്തിലെ ഇത്തരം ചിലയാളുകള്‍ സൗജന്യമായി നല്‍കിവരുന്നു. പലമേഖലകളിലും ഇത്തരം സമാന സംഭവങ്ങളാണ് അനുഭവപ്പെടുന്നത്. കാസര്‍കോട് ജില്ലയിലെ എത്രയെത്ര ജീവിതങ്ങളാണ് അതീജീവനത്തിനായ് നെട്ടോട്ടമോടുന്നത്.!
നമ്മുടെ നിറമുള്ള ആഘോഷകള്‍ക്ക് വെളിച്ചം പകര്‍ന്നവര്‍, പ്രതിസന്ധികളില്‍ സൗജന്യ സേവനം നല്‍കിയവര്‍, പാവപ്പെട്ടവരേ സഹായിച്ചവര്‍ ഇന്ന് ഏറെ ദുരിതത്തിലാണ്, അവരെക്കൂടി ചേര്‍ത്ത് നിര്‍ത്തണം നമ്മളിലേക്ക്. ഉത്സവവും പെരുന്നാളും ഉറൂസും കല്യാണവും വീടു പാലുകാച്ചലും സ്റ്റേജു ഷോയുമൊക്കെയായി കൈ നിറയെ പണിയും പണവുമുള്ള കാലമായിരുന്നു അന്ന്. ഇന്നു പക്ഷേ, സീന്‍ ശോകമാണ്.
കോവിഡ് ഈ മേഖലയിലുള്ളവരെ ശബ്ദവും വെളിച്ചവുമില്ലാത്ത ലോകത്തേക്കു തള്ളിയിട്ടിരിക്കുന്നു. ശബ്ദവും വെളിച്ചവുമില്ലാതെ, ഇനി എത്ര നാള്‍?