കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്‌സിന്‍ നല്‍കി? മൂന്നു ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിനുള്ള വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. കേരളത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എത്ര ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയെന്ന് രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം. കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്നതിന്റെ […]

കൊച്ചി: കേരളത്തിനുള്ള വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. കേരളത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എത്ര ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയെന്ന് രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം.

കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്നതിന്റെ കണക്കു വ്യക്തമാക്കിക്കൊണ്ട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Related Articles
Next Story
Share it