തെരഞ്ഞെടുപ്പ്: കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഓരോ ഗവര്‍ണറേറ്റിലും ഒരു പ്രത്യേക ബൂത്ത് എന്ന തേതാിലാണ് കോവിഡ് ബാധിതര്‍ക്കായുള്ള ബൂത്തുകള്‍ ഉണ്ടാവുക. കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ മുഴുവന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പ് പറഞ്ഞിരുന്നു. ബൂത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കൈയ്യുറയും ധരിക്കണം, സാമൂഹിക […]

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഓരോ ഗവര്‍ണറേറ്റിലും ഒരു പ്രത്യേക ബൂത്ത് എന്ന തേതാിലാണ് കോവിഡ് ബാധിതര്‍ക്കായുള്ള ബൂത്തുകള്‍ ഉണ്ടാവുക. കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ മുഴുവന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പ് പറഞ്ഞിരുന്നു.

ബൂത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കൈയ്യുറയും ധരിക്കണം, സാമൂഹിക അകലം പാലിക്കണം, പോളിങ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് ശരീര താപനില പരിശോധനക്ക് വിധേയമാവണം. വോെട്ടടുപ്പ് കേന്ദ്രത്തിന് അകത്തോ പുറത്തോ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് വോെട്ടടുപ്പ്. ഓരോരുത്തരുടെയും ബന്ധപ്പെട്ട പോളിങ് സ്റ്റേഷന്‍ അറിയാന്‍ ഇത്തവണ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓരോ മണ്ഡലത്തില്‍ നിന്നും പത്തുപേരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നതാണ് കുവൈത്തിലെ തെരഞ്ഞെടുപ്പ് രീതി. പാര്‍ട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികള്‍ പരോക്ഷമായി ഒരു ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്.

How coronavirus has changed Kuwait's election season

Related Articles
Next Story
Share it