ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് പോലീസുകാരനെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തി; ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ ഒപ്പിടുന്നതിനിടെ വാ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

നെടുമങ്ങാട്: പോലീസുകാരനെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിയെ യുവാവ് ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് പൗവത്തൂര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണന്‍ (37) ആണ് പിടിയിലായത്. ബലാത്സംഗം ചെയ്തശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ആരുമില്ലാത്ത സമയത്ത് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ചില പേപ്പറുകളില്‍ ഒപ്പിട്ടുതരണമെന്നും യുവതിയോട് പറയുകയായിരുന്നു. പേപ്പറുകളില്‍ ഒപ്പിടുന്നതിനിടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട […]

നെടുമങ്ങാട്: പോലീസുകാരനെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിയെ യുവാവ് ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് പൗവത്തൂര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണന്‍ (37) ആണ് പിടിയിലായത്. ബലാത്സംഗം ചെയ്തശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

ആരുമില്ലാത്ത സമയത്ത് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ചില പേപ്പറുകളില്‍ ഒപ്പിട്ടുതരണമെന്നും യുവതിയോട് പറയുകയായിരുന്നു. പേപ്പറുകളില്‍ ഒപ്പിടുന്നതിനിടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

പിന്നീട് ഇയാള്‍ സ്ഥലം വിട്ടു. യുവതി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അവിവാഹിതനാണ് ദീപുകൃഷ്ണന്‍. കരമന, പാലോട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകളുണ്ട്.

Related Articles
Next Story
Share it