ഭര്‍തൃമതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; മര്‍ദ്ദനമേറ്റിരുന്നതായി ആരോപണം

ബേക്കല്‍: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനയാലില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനി സല്‍മ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനസിക വിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മത്സ്യ വില്‍പനക്കാരനും തലശ്ശേരി സ്വദേശിയുമായ കാസിമിന്റെ ഭാര്യയാണ്. മകന്‍: സല്‍മാന്‍. അതേസമയം യുവതിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഇതിലുള്ള വിഷമത്തിലാണ് ജീവനൊടുക്കിയതെന്നും സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ബേക്കല്‍: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനയാലില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനി സല്‍മ(24)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനസിക വിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മത്സ്യ വില്‍പനക്കാരനും തലശ്ശേരി സ്വദേശിയുമായ കാസിമിന്റെ ഭാര്യയാണ്.
മകന്‍: സല്‍മാന്‍. അതേസമയം യുവതിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഇതിലുള്ള വിഷമത്തിലാണ് ജീവനൊടുക്കിയതെന്നും സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it