വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു; എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു. എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്. കണ്ണൂര്‍ ഇരിക്കൂറിനടുത്തെ ആയിപ്പുഴയിലാണ് സംഭവം. വാര്‍ത്ത കേട്ട് ആയിപ്പുഴ ഗവ. യു പി സ്‌കൂളിനു സമീപത്തെ കെ എ അയ്യൂബിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അലക്കിക്കൊണ്ടിരിക്കുകയായിരുന്ന കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബ പെട്ടെന്ന് ഭൂമി താഴ്ന്ന് അഗാധ ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ 25 കോല്‍ ആഴമുള്ള വീട്ടുകിണറ്റിലേക്കാണ് ഇവര്‍ […]

കണ്ണൂര്‍: വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു. എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്. കണ്ണൂര്‍ ഇരിക്കൂറിനടുത്തെ ആയിപ്പുഴയിലാണ് സംഭവം. വാര്‍ത്ത കേട്ട് ആയിപ്പുഴ ഗവ. യു പി സ്‌കൂളിനു സമീപത്തെ കെ എ അയ്യൂബിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അലക്കിക്കൊണ്ടിരിക്കുകയായിരുന്ന കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബ പെട്ടെന്ന് ഭൂമി താഴ്ന്ന് അഗാധ ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ 25 കോല്‍ ആഴമുള്ള വീട്ടുകിണറ്റിലേക്കാണ് ഇവര്‍ വീണത്. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. കിണര്‍ ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു.

വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.

Related Articles
Next Story
Share it