അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. നീലേശ്വരം പാലായിക്കടവിലെ പരേതനായ അമ്പുഞ്ഞി-നാരായണി ദമ്പതികളുടെ മകളും ബദിയടുക്ക ബാഞ്ചത്തടുക്കയിലെ ശങ്കരന്റെ ഭാര്യയുമായ വിശാല(45)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖം മൂലം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാലു ദിവസം മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച രാത്രിയോടെ ആസ്പത്രിയിലായിരുന്നു മരണം. മക്കള്‍: വിസ്മയ, ശിവന്യ. സഹോദരങ്ങള്‍: വനജ, ശശി, സാവിത്രി, രവി, ശ്രീജ, വിനോദ്, ബിജു, ബിജിഷ്, സജിത്ത്.

Related Articles
Next Story
Share it