ഭര്‍തൃമതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍തൃമതി മരിച്ചു. ബദിയടുക്ക പര്‍ത്തിക്കാറിലെ ശങ്കര-ചെനിയാറു ദമ്പതികളുടെ മകളും കുംബഡാജെ ബെളിഞ്ച കജെയിലെ രാഘവന്റെ ഭാര്യയുമായ സീത(40)യാണ് മരിച്ചത്. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. മക്കള്‍: നാഗരാജ്, ഹര്‍ഷരാജ്, അപ്പര്‍ണ, സനത്ത്.

Related Articles
Next Story
Share it